കണ്ണില്‍നിന്നൂരിവീണുടഞ്ഞത്
ഒരു കാഴ്ചബംഗ്ലാവ് തന്നെയായിരുന്നു
അവിടെ
അഴിക്കുള്ളിലെ അലര്‍ച്ച
കാടുകയറിയ
ഓര്‍മ്മകളുടെ റിയാലിറ്റി ഷോയിലെ
കൊമേര്‍സ്യല്‍ ബ്രേക്കെന്നറിയാത്ത
കടുവയും പുലിയും
എന്തിന് സിംഹങ്ങള്‍ വരെ ഉണ്ടായിരുന്നു
മിമിക്രിയായിത്തീര്‍ന്ന അവരുടെ വന്യതയില്‍
കേട്ടുപഴകിയ കൗശലങ്ങളിലും
കൈയ്യൊതുക്കം പോയ
കുറുക്കന്മാരുണ്ടായിരുന്നു
അവരുടെ
അരവയര്‍ നിറയാത്ത കൗശലങ്ങളില്‍
കഴുത്തില്‍നിന്ന് കണ്ണെടുക്കാത്ത
വാളിനോട് വേദമോതുന്ന
വെട്ടുപോത്തുകളുണ്ടായിരുന്നു
വൈകിയുണരുന്ന ഞായര്‍പ്രഭാതങ്ങള്‍
കേള്‍ക്കാതെപോയെങ്കിലോ എന്ന് പേടിച്ച്
തലേന്ന് വൈകിട്ടേ കൊണ്ടുകെട്ടുന്ന
ചോരയിറ്റുന്ന അവരുടെ എഴുന്നള്ളത്തില്‍
ചാരിവച്ച തോട്ടിയെപ്പേടിച്ച്
ഏത് തിടമ്പേറ്റാനും മുട്ടുവളയ്ക്കുന്ന
ഗജരാജന്മാരുണ്ടായിരുന്നു
കുത്തിപ്പൊക്കിയ അവരുടെ
തലയെടുപ്പിന്റെ ഓരങ്ങളില്‍
ആകുലതകള്‍ ഇമവെട്ടാതിരിക്കുന്ന
ചുണ്ടെലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു
അവയുടെ കണ്ണിലെ
ഇടംവലമാടുന്ന ഭയങ്ങളില്‍
വില്ലുപോലെ കുലച്ച മുതുകും
അമ്പുപോലെ കൂര്‍ത്ത രോമങ്ങളുമുള്ള
അതിജീവനത്തിന്റെ രണ്ടുംകല്‍പ്പിച്ചുള്ള
പൂച്ചലഹളകളുണ്ടായിരുന്നു
ഇവനാരാ പുലിയോ എന്ന്
അതുകണ്ടാലേതു നായും
ഒന്നു പകച്ചേയ്ക്കുമെന്നൊരു പ്രത്യാശ
കണ്ടുകൊതിതീരുമ്മുമ്പാണ്
കൈതട്ടിവീണ് ഉള്‍ക്കാഴ്ചപൊട്ടിപ്പോയത്
ഇനിയിപ്പോ
കാലില്‍കൊള്ളാതെ വാരിക്കളയാമെന്നല്ലാതെ
കണ്ണാടിയിലെന്തു വിപ്ലവമായിരുന്നെന്നൊക്കെ
ആര്‍ക്കറിയാം!
Thursday, November 18, 2010
Friday, October 15, 2010
വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?
കറണ്ടിനൊപ്പം
നിലാവും കെട്ടൊരു രാത്രി
ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം
ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്
ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല
നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം
ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം
ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം
വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി
ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...
നിലാവും കെട്ടൊരു രാത്രി
ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം
ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്
ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല
നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം
ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം
ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം
വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി
ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...
Thursday, October 7, 2010
തവള
വറ്റിപ്പോയൊരു പുഴയുണ്ട്
വീടിന്റെ പിന്നാമ്പുറത്ത്
മുങ്ങിച്ചത്തൊരു പെണ്ണുണ്ട്
മനസിന്റെ അടുക്കളപ്പുറത്ത്
പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്
പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്
കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..
സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
വീടിന്റെ പിന്നാമ്പുറത്ത്
മുങ്ങിച്ചത്തൊരു പെണ്ണുണ്ട്
മനസിന്റെ അടുക്കളപ്പുറത്ത്
പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്
പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്
കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..
സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
Friday, May 14, 2010
വില്പത്രം
ചത്താല്‍
ശരീരം കത്തിച്ചുകളയരുത്
കണ്ണുകള്‍
നേത്രബാങ്കിനു നല്‍കണം
മസ്തിഷ്കമരണമെങ്കില്‍
ഉപയോഗക്ഷമമായതൊക്കെ ഉപയോഗപ്പെടുത്തണം
ഒന്നും നടന്നില്ലെങ്കില്‍
ഉടലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം
ഒക്കെ ശരി
പക്ഷേ ആത്മാവ്....?
അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക
ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ
Tuesday, May 11, 2010
Saturday, April 3, 2010
ഗ്രഹണം
വലിയ
ഒളിപ്പോരാണെന്നായിരുന്നു
ഭാവം
അറിഞ്ഞില്ല
നിഴലുകളിലായിരുന്നു
ഒളിയിടം
സൂര്യനും
ഒറ്റിക്കൊടുക്കപ്പെട്ട ഒരു സന്ധ്യയില്‍
പിടിക്കപ്പെട്ടു
പിന്നെ
ആയുസ്സിന്റെ തുറന്ന ജയിലില്‍
ജീവപര്യന്തം
ഇനി
ഉദയമില്ലെന്നുറപ്പിച്ചൊരു രാത്രിയില്‍
തടവു ചാടിയതാവണം
അല്ലാതെ
തൂങ്ങിച്ചാവാനവരെന്നാണ്
വെറും ഉടലുകളില്‍ ജീവിച്ചിരുന്നത്
Sunday, March 21, 2010
ത്ഫൂ.....
ബസ് സ്റ്റാന്റില്‍
ആളൊഴിഞ്ഞൊരു മൂലയില്‍
സിഗരറ്റും കത്തിച്ച് ചുണ്ടില്‍ തിരുകി
ഇരുട്ടത്തിരുന്നങ്ങ് മയങ്ങിപ്പോയി
കാലത്ത്
വീണ്ടും തിരക്കായിത്തുടങ്ങിയപ്പോ
ഇരിപ്പിടമൊഴിവുണ്ടോന്ന് നോക്കിവന്ന
ആരോ ആണ് കണ്ടുപിടിച്ചത്
ഇരുന്നയിരുപ്പില്‍ എരിഞ്ഞുതീര്‍ന്നിട്ടും
ഉടഞ്ഞുവീഴാത്തൊരു മുഴുനീളനുടല്‍
ത്ഫൂ.......
ഒറ്റ ഊത്തിന് പറന്നുപോയി
Subscribe to:
Posts (Atom)