നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.
അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..
പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...
ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!
Sunday, September 23, 2007
Monday, September 10, 2007
ഓര്‍മ്മത്തറ
അപ്പനോടിച്ച
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്
ഓടിപ്പിടച്ച്
എത്തിയതാണ്.
ഒറ്റയിടി.,
രണ്ട് തുണ്ടം.,
വണ്ടി കണ്ടം.
ലേലം പിടിച്ചത്
തുരുമ്പ് വാസു.
ടയറ് നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
ഡാഷ് ബോര്‍ഡ്
ഡാനിയേല്‍ ഡിസൂസയ്ക്ക്
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്
കണ്ണും കാതുമാക്കി.
അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്
അമ്മ...
ബാക്കിവന്ന അമ്മയ്ക്ക്
വിളക്കുവയ്ക്കുവാന്‍
സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.
ഓര്‍മ്മയിലെ
മണ്‍കലത്തില്‍
സമര്‍പ്പണത്തിന്
അഞ്ചാറ്
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.
ഇനിയിതൊക്കെ
എവിടുന്നഴിച്ച്
തട്ടിക്കൂട്ടുമോ എന്തൊ...
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്
ഓടിപ്പിടച്ച്
എത്തിയതാണ്.
ഒറ്റയിടി.,
രണ്ട് തുണ്ടം.,
വണ്ടി കണ്ടം.
ലേലം പിടിച്ചത്
തുരുമ്പ് വാസു.
ടയറ് നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
ഡാഷ് ബോര്‍ഡ്
ഡാനിയേല്‍ ഡിസൂസയ്ക്ക്
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്
കണ്ണും കാതുമാക്കി.
അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്
അമ്മ...
ബാക്കിവന്ന അമ്മയ്ക്ക്
വിളക്കുവയ്ക്കുവാന്‍
സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.
ഓര്‍മ്മയിലെ
മണ്‍കലത്തില്‍
സമര്‍പ്പണത്തിന്
അഞ്ചാറ്
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.
ഇനിയിതൊക്കെ
എവിടുന്നഴിച്ച്
തട്ടിക്കൂട്ടുമോ എന്തൊ...
Saturday, September 1, 2007
പ്രണയത്തെക്കുറിച്ച് രണ്ട് കവിതകള്‍
കാഴ്ച
അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു
കാരണം
നമ്മള്‍ അന്ധമായ്
പ്രണയത്തിലായിരുന്നു
പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു
അന്യമായ കാഴ്ചകളിലൂടെ
നമ്മള്‍ അപരിചിതരായത്
അന്നുമുതല്‍ക്കായിരുന്നു
അളവ്
പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.
അവള്‍ പറഞ്ഞു
പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.
അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു
കാരണം
നമ്മള്‍ അന്ധമായ്
പ്രണയത്തിലായിരുന്നു
പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു
അന്യമായ കാഴ്ചകളിലൂടെ
നമ്മള്‍ അപരിചിതരായത്
അന്നുമുതല്‍ക്കായിരുന്നു
അളവ്
പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.
അവള്‍ പറഞ്ഞു
പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.
Monday, June 18, 2007
തെരുവുണക്കാത്തത്
കറുത്ത ചക്രത്തിന്റെ
ഓരം പറ്റി
വെളുത്ത് ശങ്കിച്ചൊരു
ചെറിയ മുട്ട.
അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.
കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.
ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
നേരം കിട്ടാതെ പോയ
വായും.
തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്
അതുകൊണ്ടാവും.
ഓരം പറ്റി
വെളുത്ത് ശങ്കിച്ചൊരു
ചെറിയ മുട്ട.
അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.
കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.
ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
നേരം കിട്ടാതെ പോയ
വായും.
തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്
അതുകൊണ്ടാവും.
Monday, June 4, 2007
നിദ്രാഭംഗം
പകലറുതിയോളം
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്
ഒന്നാവി പിടിച്ചിട്ട്
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.
ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്
പകലില്ല!
സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
അതിന്റെ കൂര്‍ക്കംവലി..
തീരത്തുണ്ട്
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
രാപ്പാര്‍ക്കാനെത്തിയവന്‍.
എഴുതി തീരാത്ത
വരികളോട് കലഹിച്ച്
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,
കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,
സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.
ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.
നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!
തിളച്ച ക്ഷോഭങ്ങളെ
ഇരുളിന്‍ കുഴമ്പിട്ട്
ഒന്നാവി പിടിച്ചിട്ട്
ക്ഷീണിച്ച കടല്‍
തെല്ലുറങ്ങാന്‍ കിടന്നു.
ഒറ്റക്കണ്ണ്
തിരുമ്മിയെണീക്കണം
അങ്ങു കിഴക്കിന്‍
ചക്രവാളത്തില്‍
ഒന്നു വൈകിയാലീ
പാവങ്ങള്‍ക്ക്
പകലില്ല!
സ്വാസ്ഥ്യത്തിന്‍ തരംഗങ്ങളായ്
കരയെ കൊതിപ്പിക്കുന്നു
കുഞ്ഞോളങ്ങളിലിപ്പോള്‍
അതിന്റെ കൂര്‍ക്കംവലി..
തീരത്തുണ്ട്
ഉറങ്ങാതിരിക്കുന്നു
ഒരു കുപ്പി കള്ളുമായ്
ഒരുത്തന്‍,
കടല്‍കരയിലെ
ഇരുള്‍ക്കാടുകളില്‍
രാപ്പാര്‍ക്കാനെത്തിയവന്‍.
എഴുതി തീരാത്ത
വരികളോട് കലഹിച്ച്
പിണങ്ങിയെത്തിയൊരു
കവിയായിരിക്കാം,
കെട്ടുപോയൊരു
അഗ്നിപര്‍വ്വതം പോലെ
ദീനനായേതോ പഴയ
വിപ്ലവകാരിയാവാം,
സങ്കല്‍പ്പങ്ങളെ
പ്രണയിച്ചു തോറ്റൊരു
കഴമ്പില്ലാത്ത
കാമുകനുമാവാം.
ആര്‍ക്കായാലുമീ
കൂര്‍ക്കംവലി
അലോസരം തന്നെ.
നീലക്കമ്പളം പൊക്കി
കടലിന്റെ വാ പൊത്തുവാന്‍
ഈ രാവിലവന്‍
ഇറങ്ങിപ്പോകുമോ എന്തൊ!
Thursday, May 31, 2007
ഉണ്ടുറങ്ങുന്നവര്‍
ഇരുട്ടത്ത്
ഇരതേടിയിറങ്ങിയ
മൃഗത്തെപ്പോലെ
നിന്റെ വിരലുകള്‍
നിഴലിന്റെ ദേഹത്തെ
തിന്നു തീര്‍ക്കുന്നു!
അല്ലെങ്കില്‍ പിന്നെ
വെളിച്ചമേ
നിനക്കെങ്ങനെ
ഈ നിസ്സംഗതയിലേയ്ക്ക്
ആര്‍ത്തിക്കണ്‍തുറക്കാനാവും?
ഉടയാടകളും
ഔപചാരികതകളുമില്ലാത്ത
ഒരു വിശപ്പിലേയ്ക്ക്
എങ്ങനെ പടരാനാവും?
പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറങ്ങൂന്നു.
എച്ചില്‍ പാത്രവും
കുളിപ്പിച്ചെടുത്ത്
ഇരുള്‍
തിരിച്ചെത്തും മുന്‍പ്
ദാഹങ്ങള്‍
കുടിച്ചുവറ്റിച്ച നീ
ഉറങ്ങിക്കഴിഞ്ഞിരിക്കും..!
ഇരതേടിയിറങ്ങിയ
മൃഗത്തെപ്പോലെ
നിന്റെ വിരലുകള്‍
നിഴലിന്റെ ദേഹത്തെ
തിന്നു തീര്‍ക്കുന്നു!
അല്ലെങ്കില്‍ പിന്നെ
വെളിച്ചമേ
നിനക്കെങ്ങനെ
ഈ നിസ്സംഗതയിലേയ്ക്ക്
ആര്‍ത്തിക്കണ്‍തുറക്കാനാവും?
ഉടയാടകളും
ഔപചാരികതകളുമില്ലാത്ത
ഒരു വിശപ്പിലേയ്ക്ക്
എങ്ങനെ പടരാനാവും?
പരുഷമായ
ഒരു അധിനിവേശം പോലെ
നീ നിന്റെ അത്താഴത്തില്‍
ആണ്ടിറങ്ങൂന്നു.
എച്ചില്‍ പാത്രവും
കുളിപ്പിച്ചെടുത്ത്
ഇരുള്‍
തിരിച്ചെത്തും മുന്‍പ്
ദാഹങ്ങള്‍
കുടിച്ചുവറ്റിച്ച നീ
ഉറങ്ങിക്കഴിഞ്ഞിരിക്കും..!
Sunday, May 27, 2007
മരം
കവലയില്‍
ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്
ഓടിവന്നതാണ്.
പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്
കാട് നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്
പകുക്കുന്നത്
കാണാന്‍.
ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
വേഗങ്ങള്‍ തളംകെട്ടുന്നത്
അറിയാന്‍.
വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍
കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.
ഞെട്ടല്‍ വിട്ട്
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്
ആശ്ചര്യപ്പെടാന്‍.
ഒടുവില്‍
അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.
വഴിമുടക്കല്‍
സമരം ഒഴിപ്പിച്ച്
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്..? കുറ്റി..?
ഒരു വേരെങ്കിലും...!
ഒരു വന്മരം
ഒടിഞ്ഞുവീഴുന്ന ഒച്ചകേട്ട്
ഓടിവന്നതാണ്.
പച്ച മങ്ങാത്ത
കൊടികള്‍ കൊണ്ട്
കാട് നയിക്കുന്ന ജാഥ പോലെ
തെരുവിനെ അത്
പകുക്കുന്നത്
കാണാന്‍.
ഇരുപുറങ്ങളിലായി
നിന്നുപോയ വാഹനങ്ങളില്‍
വേഗങ്ങള്‍ തളംകെട്ടുന്നത്
അറിയാന്‍.
വീണു നുറുങ്ങിയ ചില്ലകളില്‍
ഒരു പക്ഷിയെങ്ങാന്‍
കൂടുവച്ചിരുന്നുവോ എന്ന്
വ്യാകുലപ്പെടാന്‍.
ഞെട്ടല്‍ വിട്ട്
എഴുനേറ്റ നഗരം
കത്താളും കോടാലിയും കൊണ്ട്
തിന്നുപേക്ഷിച്ച
കൂറ്റന്‍ അസ്ഥികൂടം കണ്ട്
ആശ്ചര്യപ്പെടാന്‍.
ഒടുവില്‍
അറക്കവാളിന്റെ
അമൃതേത്തും കഴിഞ്ഞ്
മുറിത്തലയില്‍ തെളിഞ്ഞുവരുന്ന
മൂപ്പിന്റെ കഥ
വായിച്ചെടുക്കുവാന്‍.
വഴിമുടക്കല്‍
സമരം ഒഴിപ്പിച്ച്
തെരുവതിന്റെ വഴിക്കുപോയാലും
ഒരടയാളം
ബാക്കിയാവുമെന്ന് കരുതാമൊ?
മൂട്..? കുറ്റി..?
ഒരു വേരെങ്കിലും...!
Subscribe to:
Posts (Atom)