ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെല്ലാം
കെട്ടിപ്പെറുക്കി ഇറങ്ങുകയായി
തെരുവഴിച്ചിട്ട വഴിയേ
പടിയടയ്ക്കപ്പെട്ട്
ഒരു കുടുംബം.
അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്
തിരിഞ്ഞുനില്‍ക്കവേ
വല്ലതും മറന്നുവോ
എന്ന വ്യാജേനെ
ഒരു നോട്ടം കൂടെന്ന്
താക്കോല്‍ പഴുതില്‍
തുളുമ്പി
ഒരു കണ്ണ്.
അകത്ത്
നനവിന്റെ ഒരു മൂലയ്ക്ക്
ഉറുമ്പരിച്ച് കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.
Tuesday, November 27, 2007
Sunday, November 25, 2007
അഴികള്‍
തടവുപുള്ളിയോട്
അഴികള്‍ ചോദിച്ചു,
‘അകത്താര്
പുറത്താര്?’
കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി
തടവുചാടി
അവര്‍.
പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാവാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..
അഴികള്‍ ചോദിച്ചു,
‘അകത്താര്
പുറത്താര്?’
കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി
തടവുചാടി
അവര്‍.
പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാവാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..
Tuesday, November 20, 2007
ഹൃദയ മുകുളങ്ങള്‍
ആദ്യം കുരുത്ത
മുഖക്കുരു കണ്ടപ്പോള്‍
അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!
കാല്‍ വിരല്‍ തൊട്ടങ്ങ്
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാതരമായ് നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.
ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.
സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.
ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്‍
നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
വാരിയെറിഞ്ഞപ്പോള്‍
മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!
പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്
പ്രണയച്ചൂടകറ്റാന്‍
പാടുപെട്ടു...
പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്‍
കാവിലെ ഭഗോതിക്കും
എന്നോട് മോഹം!
പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ് അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...
ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
ബാക്കിയായവളുടെ വിധിയോര്‍ത്ത്
ചിരിക്കും.
മുഖക്കുരു കണ്ടപ്പോള്‍
അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!
കാല്‍ വിരല്‍ തൊട്ടങ്ങ്
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാതരമായ് നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.
ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.
സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.
ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്‍
നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
വാരിയെറിഞ്ഞപ്പോള്‍
മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!
പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്
പ്രണയച്ചൂടകറ്റാന്‍
പാടുപെട്ടു...
പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്‍
കാവിലെ ഭഗോതിക്കും
എന്നോട് മോഹം!
പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ് അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...
ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
ബാക്കിയായവളുടെ വിധിയോര്‍ത്ത്
ചിരിക്കും.
Monday, November 5, 2007
മറ
തൊപ്പി വച്ച്
മറഞ്ഞുപോയ
മുടിയുടെ തഴപ്പ്,
കണ്ണട വച്ച്
കറുത്തുപോയ
കണ്ണിന്റെ തിളക്കം,
താടിവച്ച്
പരുക്കനായിപ്പോയ
കവിളിന്റെ മിനുസം,
ഒക്കെയും നിങ്ങള്‍
കല്‍പ്പിച്ചെടുത്തോളും
എന്ന് കരുതി
ഒരുക്കങ്ങളൊക്കെയും.
ദയയില്ലാത്ത
കാഴ്ച്ചകള്‍ കൊണ്ടെല്ലാം
വാരി പുറത്തിട്ടു;
വസൂരിക്കലകള്‍,
കഷണ്ടി, തിമിരം..
നിങ്ങള്‍ക്കൊരിക്കലും
തെറ്റാതെ പോയ
ചില ധാരണകള്‍ക്കായി
ചിലവായിപ്പോയി
എന്റെ ജന്മവും!
ഇനിയിപ്പൊഴെന്താ,
ചുവപ്പാളുന്നൊരു
ചൂടന്‍ കുപ്പായം
തുന്നാന്‍ കൊടുത്തിട്ടുണ്ട്.
അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...
മറഞ്ഞുപോയ
മുടിയുടെ തഴപ്പ്,
കണ്ണട വച്ച്
കറുത്തുപോയ
കണ്ണിന്റെ തിളക്കം,
താടിവച്ച്
പരുക്കനായിപ്പോയ
കവിളിന്റെ മിനുസം,
ഒക്കെയും നിങ്ങള്‍
കല്‍പ്പിച്ചെടുത്തോളും
എന്ന് കരുതി
ഒരുക്കങ്ങളൊക്കെയും.
ദയയില്ലാത്ത
കാഴ്ച്ചകള്‍ കൊണ്ടെല്ലാം
വാരി പുറത്തിട്ടു;
വസൂരിക്കലകള്‍,
കഷണ്ടി, തിമിരം..
നിങ്ങള്‍ക്കൊരിക്കലും
തെറ്റാതെ പോയ
ചില ധാരണകള്‍ക്കായി
ചിലവായിപ്പോയി
എന്റെ ജന്മവും!
ഇനിയിപ്പൊഴെന്താ,
ചുവപ്പാളുന്നൊരു
ചൂടന്‍ കുപ്പായം
തുന്നാന്‍ കൊടുത്തിട്ടുണ്ട്.
അതെന്നെവാരി
എടുത്തണിഞ്ഞാല്‍ പിന്നെ
ബാക്കിയില്ല
മറച്ചുവയ്ക്കാനായി
അപൂര്‍ണ്ണമായൊരു
ബാക്കിപത്രം പോലും...
Monday, October 29, 2007
ശവം..!
പ്രണയം
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.
മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.
ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.
മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.
ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...
Saturday, October 27, 2007
കുരുക്ക്
തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച് മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്
അമ്മൂമ്മ കൊഞ്ചി,
"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"
കേട്ടുനിന്ന പെങ്കൊച്ച്
ആകെ പൂത്തുലഞ്ഞ്
പ്രായമറിയിച്ചു.
കൈപ്പത്തിയില്‍
ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,
“കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്.
മുറ്റത്തു നിന്ന
മൂത്തവള്‍
മാറത്തെ നനവിലേക്ക്
തുണി വലിച്ചിട്ടു.
വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.
പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
അമ്മയ്ക്കൊരാത്മഗതം,
"ആടൊരുത്തി
എരുത്തിലില്‍ പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ് പിറന്നോള്‍ക്ക്
പേറ്റുനോവ് മിച്ചം."
കൊച്ചുവെളുപ്പിന്
കത്തിക്ക്
മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്
ചടച്ചുവന്ന പെണ്ണിനോട്
അറവുകാരന്റെ അശ്ലീലം,
"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"
രാവു പോലും
വിജൃംഭിച്ച് നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്
കുരുക്ക് വിടുവിച്ചു.
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച് മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്
അമ്മൂമ്മ കൊഞ്ചി,
"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"
കേട്ടുനിന്ന പെങ്കൊച്ച്
ആകെ പൂത്തുലഞ്ഞ്
പ്രായമറിയിച്ചു.
കൈപ്പത്തിയില്‍
ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,
“കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്.
മുറ്റത്തു നിന്ന
മൂത്തവള്‍
മാറത്തെ നനവിലേക്ക്
തുണി വലിച്ചിട്ടു.
വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.
പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
അമ്മയ്ക്കൊരാത്മഗതം,
"ആടൊരുത്തി
എരുത്തിലില്‍ പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ് പിറന്നോള്‍ക്ക്
പേറ്റുനോവ് മിച്ചം."
കൊച്ചുവെളുപ്പിന്
കത്തിക്ക്
മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്
ചടച്ചുവന്ന പെണ്ണിനോട്
അറവുകാരന്റെ അശ്ലീലം,
"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"
രാവു പോലും
വിജൃംഭിച്ച് നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്
കുരുക്ക് വിടുവിച്ചു.
Sunday, September 23, 2007
സുരക്ഷിതം
നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.
അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..
പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...
ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.
അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..
പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...
ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!
Subscribe to:
Posts (Atom)