ഒരു സുമുഹൂര്‍ത്തത്തില്‍
തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച് താമസിച്ച്
തരത്തിനൊത്ത് കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത് കിടത്തിയിട്ടുണ്ട്
ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല
പക്ഷെ മറക്കരുത്
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല
Thursday, January 29, 2009
Thursday, January 8, 2009
ചാവേറിനോട് ചെയ്യരുതാത്തത്
കണ്ണീരൊരുതുള്ളി പോലും
തൂവിക്കളയില്ലെന്ന്
വിതുമ്പലുകളൊന്നുപോലും
കരഞ്ഞുതീര്‍ക്കില്ലെന്ന്
വാക്കിലും നോക്കിലും
ഒരുടലാകെ കിടന്ന് തിളച്ചാല്‍
നെഞ്ചില്‍ ചെവി ചേര്‍ത്തുപിടിച്ച്
ബോംബിന്റെ
മിടിപ്പളന്നുകൊള്ളാന്‍ പറഞ്ഞാല്‍
ഞരമ്പില്‍ വിരല്‍ തൊട്ടുവച്ച്
മൈനിന്റെ
തുടിപ്പറിഞ്ഞുകൊള്ളാന്‍ പറഞ്ഞാല്‍
അതാരുടെയെന്ന്
പിന്നെയും സംശയിക്കരുത്
കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായെന്ന്
ആശ്ചര്യപ്പെട്ടുകളയരുത്
ഒരുവാക്കുപോലും ഉരിയാടാന്‍ നില്‍ക്കരുത്
കാല്‍ക്കാശിന് കൊണമില്ലാത്ത
ദാര്‍ശനിക ചര്‍ച്ചകള്‍ക്ക്
അതില്‍ക്കൊണ്ടുപോയ് കുറ്റിയടിക്കരുത്
ചിലവില്ലാതുരുണ്ടുകൂടുന്ന
കാല്‍പ്പനിക കണങ്ങളെ
കവിളില്‍ ഞാത്തിയിട്ട്
തരളിതഹൃദയംകളിക്കരുത്
വെറുതേ നിന്ന് തുളുമ്പരുത്
പിന്നെ എന്തുവേണമെന്നാണെങ്കില്‍
സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക
ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ...
തൂവിക്കളയില്ലെന്ന്
വിതുമ്പലുകളൊന്നുപോലും
കരഞ്ഞുതീര്‍ക്കില്ലെന്ന്
വാക്കിലും നോക്കിലും
ഒരുടലാകെ കിടന്ന് തിളച്ചാല്‍
നെഞ്ചില്‍ ചെവി ചേര്‍ത്തുപിടിച്ച്
ബോംബിന്റെ
മിടിപ്പളന്നുകൊള്ളാന്‍ പറഞ്ഞാല്‍
ഞരമ്പില്‍ വിരല്‍ തൊട്ടുവച്ച്
മൈനിന്റെ
തുടിപ്പറിഞ്ഞുകൊള്ളാന്‍ പറഞ്ഞാല്‍
അതാരുടെയെന്ന്
പിന്നെയും സംശയിക്കരുത്
കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായെന്ന്
ആശ്ചര്യപ്പെട്ടുകളയരുത്
ഒരുവാക്കുപോലും ഉരിയാടാന്‍ നില്‍ക്കരുത്
കാല്‍ക്കാശിന് കൊണമില്ലാത്ത
ദാര്‍ശനിക ചര്‍ച്ചകള്‍ക്ക്
അതില്‍ക്കൊണ്ടുപോയ് കുറ്റിയടിക്കരുത്
ചിലവില്ലാതുരുണ്ടുകൂടുന്ന
കാല്‍പ്പനിക കണങ്ങളെ
കവിളില്‍ ഞാത്തിയിട്ട്
തരളിതഹൃദയംകളിക്കരുത്
വെറുതേ നിന്ന് തുളുമ്പരുത്
പിന്നെ എന്തുവേണമെന്നാണെങ്കില്‍
സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക
ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ...
Wednesday, December 24, 2008
ദി എന്‍ഡ്
വിളര്‍ത്ത മുഖവും
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു
അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു
ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല
കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല
ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്
മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു
അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു
ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല
കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല
ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്
മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം
Saturday, December 6, 2008
അപ്പൊഴേയ്ക്കും
അപ്പോഴേയ്ക്കും
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.
മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട് ചേര്‍ത്ത്
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ തുടങ്ങിയിരുന്നു.
മണല്‍ക്കാടുകള്‍ക്കുമേല്‍
തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.
വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.
തെല്ലുതോര്‍ന്ന വെയില്‍
മണ്ണിലങ്ങിങ്ങായ്
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.
ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.
വേച്ചുവേച്ച് ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.
അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.
മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട് ചേര്‍ത്ത്
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ തുടങ്ങിയിരുന്നു.
മണല്‍ക്കാടുകള്‍ക്കുമേല്‍
തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.
വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.
തെല്ലുതോര്‍ന്ന വെയില്‍
മണ്ണിലങ്ങിങ്ങായ്
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.
ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.
വേച്ചുവേച്ച് ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.
അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.
Monday, November 24, 2008
സഫിയുമ്മ
എന്നാലും ഇവനെങ്ങനെയാ
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം
മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്
പടികേറിവരുന്ന വള്ളിനിക്കറ്
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്
പൂരവും പെരുനാളും ഒരുമിച്ച് കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത് മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും
ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന് ഒരുമിച്ച് കഴിക്കും
എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്
മൊയ്തീന് ജ്വരം വന്നത്
തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം
മയ്യത്തടക്കിക്കഴിഞ്ഞ്
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം
പിന്നെപ്പിന്നെ തീരെ കാണാതായി
ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക് ചുട്ട കേസില്‍
ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ ചെക്കന്‍
ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ
ഇല്ലായിരുന്നുവോ ഒരുപക്ഷേ...?
ചോരക്കുറിതൊട്ട കൂട്ടത്തില്‍ കൂടീന്നാ
സഫിയുമ്മയ്ക്കിപ്പൊഴും സംശയം
മൊയ്തീനേന്ന് നീട്ടിവിളിച്ചോണ്ട്
പടികേറിവരുന്ന വള്ളിനിക്കറ്
കണ്ണീന്ന് മറയുന്നില്ലിപ്പോഴുമവര്‍ക്ക്
പൂരവും പെരുനാളും ഒരുമിച്ച് കൊള്ളാനും
പള്ളീന്നിത്തിരി സര്‍ബത്ത് മോന്താനും
നേദിച്ച പായസം കീറ്റിലയില്‍ തിന്നാനും
താഴേന്നും മോളീന്നും വിലക്കിയിരുന്നില്ല
അന്നൊന്നും അവരെ ആരും
ഓണമായാലും വിഷുവായാലും
ഒരുനേരമെങ്കിലും വരും
'മൊയ്തൂന്റുമ്മ' വച്ച
അരിപ്പത്തിരീം കോഴിക്കറീം
പാതാമ്പുറത്തിരുന്ന് ഒരുമിച്ച് കഴിക്കും
എട്ടാംതരത്തില്‍ പഠിക്കുമ്പൊഴാണ്
മൊയ്തീന് ജ്വരം വന്നത്
തലയ്ക്കേന്ന് പിന്നെ മാറീട്ടില്ല
ഒടുക്കം വരെ
ഉരുണ്ടുവീഴാമ്പോണ തുള്ളിപോലെ
വിങ്ങിനിന്ന ആ മുഖം
മയ്യത്തടക്കിക്കഴിഞ്ഞ്
പിന്നെയും വന്നിട്ടുണ്ടാവണം
ഉമ്മയെക്കാണാന്‍ ഒരു മൂന്നാലുവട്ടം
പിന്നെപ്പിന്നെ തീരെ കാണാതായി
ഇപ്പൊ ദാ ഏതോ ഒരന്യനാട്ടില്‍
പത്തുപന്ത്രണ്ടാളെ പച്ചയ്ക്ക് ചുട്ട കേസില്‍
ജെയിലിലാണത്രേ
മൊയ്തീന്‍ പോയെങ്കിലെന്തുമ്മാ
മോഹനന്‍ കാണുമെന്ന്
പണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ ചെക്കന്‍
ന്റെ മൊയ്തീനുണ്ടായിരുന്നെങ്കില്‍
അവനിങ്ങനെ തലതിരിയില്ലായിരുന്നെന്ന്
ഇന്നും ആരെക്കണ്ടാലും ആണയിടും
സഫിയുമ്മ
ഇല്ലായിരുന്നുവോ ഒരുപക്ഷേ...?
Wednesday, November 12, 2008
ചൈനീസ് ടീ.വി
വില തുച്ഛം ഗുണം മെച്ചം
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം
സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
കുറ്റം പറയാന്‍ പറ്റുമോ?
വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി
കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍
സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു
ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും
നിരങ്ങുകയാണ്
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!
ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!
കോളക്കറുപ്പില്‍ നുരയുകയാണ്
വേദിയിലെ തെളിനീര്‍...!
ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍..!
വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു
കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!
മുടക്കിയ കാശ്
അവന്റെ ആയതുകൊണ്ട്
പിന്നൊന്നും മിണ്ടിയില്ല
ചുരുണ്ടുകൂടി
അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്
പഴയ ആളല്ലേ...
ഏതെടുത്താലും മിച്ചമെന്ന്
പുത്തന്‍ ബസാറിന്റെ ഖ്യാതി
വീടുവീടാന്തിരം
പുകഴ്പെറ്റുകൂട്ടുന്ന കാലം
സ്വന്തമാക്കി അഭിമാനിച്ചേക്കാമെ-
ന്നാരെങ്കിലും നിനച്ചാല്‍
കുറ്റം പറയാന്‍ പറ്റുമോ?
വന്നുകയറി
എന്റെ വീട്ടിലുമൊരു
പുത്തന്‍ ഫ്ലാറ്റ് ടീ.വി
കന്നിക്കാഴ്ച്ച
പാര്‍ട്ടി ചാനലില്‍
പാര്‍ട്ടി കാങ്ക്രസ്സെന്ന് കട്ടായം
ബീഡിയിലയിലും
വെടിമരുന്ന് തെറുത്തുവലിക്കുന്ന
ഒഞ്ചിയത്തുകാരന്‍ അപ്പന്‍
സ്വിച്ചിട്ട് കത്തിച്ച
കടിഞ്ഞൂല്‍ കാഴ്ച്ചതന്നെ
കണ്ണുതള്ളിച്ചുകളഞ്ഞു
ചുവപ്പു മങ്ങി
കാവിയായ് തുടങ്ങിയ
കൊടികളും കുപ്പായങ്ങളും
നിരങ്ങുകയാണ്
നഗരവീഥികളിലൂടൊരു
നിറം മാറിയ ചെങ്കടല്‍..!
ക്ലാവുപോലൊരു പച്ചപ്പില്‍
പൂത്തിരിക്കയാണ് രക്തഹാരങ്ങള്‍..!
കോളക്കറുപ്പില്‍ നുരയുകയാണ്
വേദിയിലെ തെളിനീര്‍...!
ഡിജിറ്റല്‍ ഒച്ച ചിലമ്പിച്ച്
നമ്മള് കൊയ്യും വയലെന്നും
തമ്പ്രാന്റേതെന്ന് പാടുകയാണ്
പുത്തന്‍ പൈങ്കിളികള്‍..!
വാങ്ങുമ്മുമ്പേ
അടിച്ചുപോയോ
ഈ ചൈനാജാലത്തിന്റെ
പിക്ചര്‍ട്യൂബെന്ന് പകച്ച്
അണയ്ക്കാനാഞ്ഞപ്പോ
അടുത്തിരുന്ന മകന്‍
കൈക്കുപിടിച്ചു
കേടായതൊന്നുമല്ലെന്റെയച്ഛാ
ഇതാണ് പുതിയകാലത്തിന്റെ
ശബ്ദവും വെളിച്ചവും
നിറമേതായാലെന്താ
കൊടി നന്നായി കണ്ടാല്‍ പോരേ..!
മുടക്കിയ കാശ്
അവന്റെ ആയതുകൊണ്ട്
പിന്നൊന്നും മിണ്ടിയില്ല
ചുരുണ്ടുകൂടി
അപ്പന്‍ മാത്രം
തിമിരം വന്നെന്നോ
കേള്‍വി കുറഞ്ഞെന്നോ
ഇപ്പൊഴും
നിര്‍ത്താതെന്തൊക്കെയൊ
പിറുപിറുക്കുന്നുണ്ട്
പഴയ ആളല്ലേ...
Thursday, October 23, 2008
കമ്പപുരാണം
പാസ്പോര്‍ട്ടോ, വിസയൊ
തളര്‍ന്നുറങ്ങുന്ന ഉടലോ എടുക്കാതെ
ഏതോ അറേബ്യന്‍ ലേബര്‍ക്യാമ്പില്‍നിന്ന്
കമ്പങ്ങളുടെ ഒരു നിറകുംഭമാസത്തിലേയ്ക്ക്
പൊടുന്നനേ പുറപ്പെട്ടുപോയതാണവര്‍
മലനടയില്‍നിന്ന്, പരവൂരുവഴി
അങ്ങ് ത്രിശ്ശിവപേരൂര് വരെ
പല പൂരം നിരങ്ങി
മണല്‍ക്കാടുകള്‍ ആറിത്തുടങ്ങുന്നൊരു
വ്യാഴസന്ധ്യയിലേയ്ക്ക് തന്നെ വന്നടിഞ്ഞ്
വീതമിട്ട് വാങ്ങിയ ഒരു കുപ്പി
വിലകുറഞ്ഞ കള്ളിന്റെ വീര്യത്തില്‍
കമ്പമെങ്കില്‍ കമ്പം
മലനടക്കമ്പം എന്ന നിരക്കില്‍
വാഴയിലയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍
അഴിക്കുവാന്‍ തുടങ്ങി
പപ്പുവാശാന്റെ ഞെരിപ്പും
മണിയനാശാന്റെ അമിട്ടുമങ്ങനെ
പല ശബ്ദങ്ങളില്‍, പല വര്‍ണ്ണങ്ങളില്‍
അടുക്ക് തെറ്റാതെ, അളവ് മാറാതെ
മാനത്ത് ദേശീയപതാക വിടര്‍ത്തി നില്‍ക്കേ
കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ് താപ്പോട്ട്
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി
ചുരുട്ടിയ പായില്‍
പരാധീനങ്ങളും പൊതിഞ്ഞ്
പൂരങ്ങളില്‍നിന്ന് പൊടിപൂരങ്ങളിലേയ്ക്ക്
പെയ്തൊഴിയാത്ത പലായനങ്ങളുടെ
വാല്‍ക്കഷണം വായിച്ചു
പലസ്തീനികള്‍
വെള്ളിടി പൊട്ടുമ്പോള്‍
കൈ ചെന്ന് പൊത്തിയ ചെവികളില്‍നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ
എന്ന് കുതിര്‍ന്നു
ഓര്‍ക്കാപ്പുറത്ത് കരയുന്ന ശീലമുള്ള
ആറടിക്കാരന്‍ ഇറാഖി
കമ്പപുരാണത്തിന്റെ രസച്ചരട് പൊട്ടി
ബാക്കിവന്നത്
ഒറ്റയിറുക്കിന് കുടിച്ച് വറ്റിച്ച്
ഉറങ്ങാന്‍ കിടന്നവരില്‍ ചിലരെങ്കിലും
പരിചയമില്ലാത്ത ഏതോ പൂരപ്പറമ്പിലെ
കമ്പപ്പുരയ്ക്ക് തീപിടിച്ചെന്ന്
സ്വപ്നം കണ്ടുണര്‍ന്നു
മൂത്രമൊഴിച്ച് വന്ന്
രണ്ടിറക്ക് വെള്ളവും കുടിച്ച്
ഇഷ്ടദൈവത്തെ വിളിച്ച്
തലവഴി മൂടി
ഉറങ്ങിക്കാണും
ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ
തളര്‍ന്നുറങ്ങുന്ന ഉടലോ എടുക്കാതെ
ഏതോ അറേബ്യന്‍ ലേബര്‍ക്യാമ്പില്‍നിന്ന്
കമ്പങ്ങളുടെ ഒരു നിറകുംഭമാസത്തിലേയ്ക്ക്
പൊടുന്നനേ പുറപ്പെട്ടുപോയതാണവര്‍
മലനടയില്‍നിന്ന്, പരവൂരുവഴി
അങ്ങ് ത്രിശ്ശിവപേരൂര് വരെ
പല പൂരം നിരങ്ങി
മണല്‍ക്കാടുകള്‍ ആറിത്തുടങ്ങുന്നൊരു
വ്യാഴസന്ധ്യയിലേയ്ക്ക് തന്നെ വന്നടിഞ്ഞ്
വീതമിട്ട് വാങ്ങിയ ഒരു കുപ്പി
വിലകുറഞ്ഞ കള്ളിന്റെ വീര്യത്തില്‍
കമ്പമെങ്കില്‍ കമ്പം
മലനടക്കമ്പം എന്ന നിരക്കില്‍
വാഴയിലയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന
ചൂടാറാത്ത ഗൃഹാതുരത്വങ്ങള്‍
അഴിക്കുവാന്‍ തുടങ്ങി
പപ്പുവാശാന്റെ ഞെരിപ്പും
മണിയനാശാന്റെ അമിട്ടുമങ്ങനെ
പല ശബ്ദങ്ങളില്‍, പല വര്‍ണ്ണങ്ങളില്‍
അടുക്ക് തെറ്റാതെ, അളവ് മാറാതെ
മാനത്ത് ദേശീയപതാക വിടര്‍ത്തി നില്‍ക്കേ
കമ്പമെന്നാല്‍ നിലത്തൂന്ന് മേപ്പോട്ടല്ല
അവിടന്നിങ്ങ് താപ്പോട്ട്
തീവായും തുറിച്ചൊരു വരവാണെന്ന്
എന്തോ ഓര്‍ത്തെടുത്തു
ഒരഫ്ഗാനി
ചുരുട്ടിയ പായില്‍
പരാധീനങ്ങളും പൊതിഞ്ഞ്
പൂരങ്ങളില്‍നിന്ന് പൊടിപൂരങ്ങളിലേയ്ക്ക്
പെയ്തൊഴിയാത്ത പലായനങ്ങളുടെ
വാല്‍ക്കഷണം വായിച്ചു
പലസ്തീനികള്‍
വെള്ളിടി പൊട്ടുമ്പോള്‍
കൈ ചെന്ന് പൊത്തിയ ചെവികളില്‍നിന്ന്
താനേ അടഞ്ഞ കണ്ണുകളില്‍നിന്ന്
കണ്ടെടുക്കണം
കാണാതെപോയ ബന്ധുക്കളെ
എന്ന് കുതിര്‍ന്നു
ഓര്‍ക്കാപ്പുറത്ത് കരയുന്ന ശീലമുള്ള
ആറടിക്കാരന്‍ ഇറാഖി
കമ്പപുരാണത്തിന്റെ രസച്ചരട് പൊട്ടി
ബാക്കിവന്നത്
ഒറ്റയിറുക്കിന് കുടിച്ച് വറ്റിച്ച്
ഉറങ്ങാന്‍ കിടന്നവരില്‍ ചിലരെങ്കിലും
പരിചയമില്ലാത്ത ഏതോ പൂരപ്പറമ്പിലെ
കമ്പപ്പുരയ്ക്ക് തീപിടിച്ചെന്ന്
സ്വപ്നം കണ്ടുണര്‍ന്നു
മൂത്രമൊഴിച്ച് വന്ന്
രണ്ടിറക്ക് വെള്ളവും കുടിച്ച്
ഇഷ്ടദൈവത്തെ വിളിച്ച്
തലവഴി മൂടി
ഉറങ്ങിക്കാണും
ഇല്ലാതിരിക്കാന്‍
കുറേ കിനാവുകളല്ലാതെ
ജീവിതം കണ്ടിട്ടില്ലല്ലൊ
നമ്മളിതുവരെ
Subscribe to:
Posts (Atom)