Wednesday, December 25, 2013

മടുപ്പെന്ന വാക്കിന്റെ പേര്



മടുപ്പിനെക്കുറിച്ചാർക്കും
ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന
ഒരു കവിതയുണ്ട്‌

ഒറ്റവരി
ഒരു വാക്കുതന്നെ മതിയാവും

ഉപമോൽപ്രേക്ഷരൂപകബിംബാദി
ചമൽക്കാരങ്ങൾ ഒന്നും വേണ്ട

അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ
വാൽവിലാസങ്ങൾ തീരെയും വേണ്ട

പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും
കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും
പിറന്ന നാൾതൊട്ട്‌ പിറകേ കൂടിയ
ആ ഒരു
നശിച്ച വാക്കിന്റെ പേര്‌

അത്‌ മാത്രം മതി  

6 comments:

Calvin H said...

മത്യാര്‍ന്നു, പക്ഷെ ഒരുവാക്കെഴുതാന്‍ തന്നെ ഈ മടുപ്പനുവദിക്കണ്ടേ :(

Neelima said...

വല്ലാത്തൊരു മടുപ്പ്

Neelima said...
This comment has been removed by the author.
ajith said...

മടുപ്പില്ല

ബൈജു മണിയങ്കാല said...

മടുപ്പ് ഇത് പോലെ വല്ലപ്പോഴും ഒന്ന് എടുത്തു കഴുകി വിരിക്കണം വിഴുപ്പു മാറി കഴിവ് തിരിച്ചു കിട്ടും

Kannan Shanmugam said...

മടുപ്പു മാറ്റാന്‍ അയ്യയും കോളിന്‍ വില്‍സണും വിക്കിയും തറവാട്ടിലിരിക്കുന്നു.ഇപ്പോ മടുപ്പു മാറിയോ....എനിക്കു മാറി