Monday, January 15, 2007

അറുതി

ആകാശം കണ്ട് പൊങ്ങിയും
കടലറിയാനായി മുങ്ങിയും
മണ്ണിലെ ഓരോ പച്ചപ്പിലും
ഒട്ടിനില്‍ക്കുന്ന തുടിപ്പ്,
അടരാന്‍ മടിക്കുന്നോരില പോലെ
ചില്ലയോടൊട്ടി
മരം വേരിലും
വേര് മണ്ണിലും
മണ്ണ് മാനത്തും
വേര്‍പെടാന്‍ മടിക്കുന്നൊരു
തുടര്‍ച്ച...

സങ്കീര്‍ണ്ണമായ പടച്ചട്ടകള്‍ക്കുള്ളില്‍
എത്ര ലളിതം,
നിശ്ചലം,
മൗനം.

3 comments:

വിഷ്ണു പ്രസാദ് said...

ആകാശം കണ്ട് പൊങ്ങിയും
കടലറിയാനായി മുങ്ങിയും
മണ്ണിലെ ഓരോ പച്ചപ്പിലും
ഒട്ടിനില്‍ക്കുന്ന തുടിപ്പ്,
അടരാന്‍ മടിക്കുന്നോരില പോലെ
ചില്ലയോടൊട്ടി
മരം വേരിലും
വേര് മണ്ണിലും
മണ്ണ് മാനത്തും
വേര്‍പെടാന്‍ മടിക്കുന്നൊരു
തുടര്‍ച്ച...

സങ്കീര്‍ണ്ണമായ പടച്ചട്ടകള്‍ക്കുള്ളില്‍
എത്ര ലളിതം,
നിശ്ചലം,
മൗനം.

താങ്കള്‍ തെരഞ്ഞെടുത്ത ആശയം പോലെ പിടിതരുന്നതല്ലെങ്കിലും കവിതയില്‍ അവിടവിടെ ചില തിളക്കങ്ങള്‍ പതിയിരിക്കുന്നു.

വിശാഖ് ശങ്കര്‍ said...

നന്ദി വിഷ്ണു..പതിയിരിക്കുന്ന തിളക്കങ്ങളും കണ്ടെടുക്കുന്ന അകക്കണ്ണിന്..

വേണു venu said...

അടരാന്‍ മടിക്കുന്നോരില .....
അതു ഞാനും നീയുമാണെന്നു് അറിയുമ്പോഴുള്ള വ്യഥയോ..
നന്നായിരിക്കുന്നു അറുതി.