ഒരേ നദി
ഇരു കരകള്‍
ഓരങ്ങളിലൊന്നിലിരുന്ന്
ചൂണ്ടയിടുന്നൊരു ചെക്കന്.
ഒരേ നദി
ഇരു കരകള്‍
ഒരു കരയില്‍
കാര്‍ഡും കലണ്ടറുമില്ലാതെ
കാലന്റെ കണ്ണാല്‍ മാത്രം
എണ്ണപ്പെട്ട ചിലര്‍
മറുകരയില്‍
കാര്‍ഡില്‍ നിന്ന് കാര്‍ഡിലേയ്ക്ക്
കാറോടുന്ന വേഗത്തില്‍
കണക്കായിമാറുന്ന
മറ്റു ചിലര്‍
ഒരു കരയില്‍
വിറ മാറ്റാന്‍
പഴയോലപുതപ്പിട്ട
കുരുന്നുകള്‍
മറുകരയില്‍
വെറി മാറ്റാന്‍
ഉടലുകളുടെ
കുളിര്‍രാവ്
ഒരു കരയില്‍
നാലു കാലില്‍
കൂരയില്ലാത്ത കക്കൂസ്
മറുകരയില്‍
കെട്ടിയിട്ട
നക്ഷത്രവഞ്ചി
ഒരേ നദി
ഇരുകരകള്‍ക്ക്
ഒരു സംഗമം
അലിയലിന്റെ
ഈ ഗതാഗതം
ഓരങ്ങളില്‍ ഇഴഞ്ഞും
നിരത്തില്‍ പാഞ്ഞും
വെളിപ്പെട്ടത്
ഒരേ കണക്കിന്റെ
വിപരീതപദങ്ങള്‍
ഇടയ്ക്കിടെ
പിഴച്ചുപോകുന്ന കണക്കുകളുടെ
ചില്ലറ ഒച്ചപ്പാടുകള്‍
തെരുവിലൊട്ടിച്ച വരയന്‍കുതിരയെ
കാണാതെപോയതിന്റെ ശിക്ഷയാവാം
കനേഷുമാരിക്ക് പുറത്ത്
ചിലര്‍
ചക്രത്തിന്നടിപ്പെട്ടു.
ഒരേ നദി
ഇരുകരകള്‍
ഓരങ്ങളിലൊന്നിലിരുന്ന
ചെക്കന്റെ ചൂണ്ടയില്‍
എന്തോ കുടുങ്ങി
സംശയമില്ല
അതോരു
പോസ്റ്റ് മോഡേണ്‍
പാലമായിരുന്നു.
Monday, January 22, 2007
Subscribe to:
Post Comments (Atom)
6 comments:
അടുത്തിടെ സന്ദര്‍ഭവശാല്‍ മഹാകവി വൈലോപ്പിള്ളിയുടെ “ചേറ്റുപുഴപാലം”{ഓര്‍മ്മയെ മാത്രം ആശ്രയിച്ച് പറയുന്നതാണ്,പേരില്‍ പിശകുണ്ടെങ്കില്‍ ക്ഷമിക്കുക}എന്ന കവിതയെ കുറിച്ച് ഓര്‍ക്കാന്‍ ഇടയായി.അതിന്റെ അവസാനഭാഗത്ത് ബസ്സ് ആറ്റിലേയ്ക്ക് മറിഞ്ഞ് നൂറുകണക്കിന് മനുഷ്യര്‍ മരണപ്പെടുമ്പോഴും അക്ഷോഭ്യനായി തീരത്തിരുന്ന് ചൂണ്ടയിട്ടുകൊണ്ടിരുന്ന ചെക്കന്റെ ചിത്രം മനസ്സില്‍നിന്ന് മായാതെവന്നപ്പോള് ഇത്തരം ഒരു സാഹസത്തിന് മുതിര്‍ന്നതാണ്..ഇനി നിങ്ങളുടെ ഊഴം..
കൊള്ളാം .
മോസ്റ്റ് മോഡേണായിട്ടുണ്ട്.
സമ്പത്തിന്റെയും സുഖങ്ങളുടെയും വിതരണത്തിലുള്ള അസമത്വം എല്ലാ മനുഷ്യസ്നേഹികളേയും വികാരാധീനരാക്കും.കവി ഈ കാഴ്ച്ചകളെ നിര്‍വികാരതയോടെയാണ് കാണുന്നതെന്നതാവാം ഇവിടത്തെ സവിശേഷത.സമത്വം എത്രമാത്രം അസുന്ദരമാണെന്ന് തിരിച്ചറിയുമ്പോഴേ അസമത്വം നമുക്ക് ആസ്വദിക്കാനാവൂ.
അല്ലെങ്കില്‍ ഇതൊരു മനുഷ്യത്വരഹിതമായ
പ്രസ്താവനയാവും.
ഒരേ നദി
ഇരു കരകള്‍. അവിടമാണു് അധ്യാത്മവിദ്യാലയം.
ഓരങ്ങളിലൊന്നിലിരുന്ന്
പിഴച്ചുപോകുന്ന കണക്കുകളുടെ
ചില്ലറ ഒച്ചപ്പാടുകള്‍ കേള്‍ക്കുമ്പോള്‍ ആ ഒച്ചപ്പാടുകളില്‍ “ആത്മവിദ്യാലയമേ അവനിയില്‍...”
വിശാഖു് ഘന ഗംഭീരം...ഇഷ്ടപ്പെട്ടു.
ജനുവരിയില്‍ എട്ടു കവിത, ഇതു മാത്രമായിരുന്നെങ്കില്‍ മറ്റൊന്നിനു വേണ്ടി നവംബര്‍ വരെ കാത്തിരുന്നേന്നെ (എന്നിട്ടും കണ്ടില്ലെങ്കില്‍ നവംബറിന്റെ നഷ്ടമെന്നൊരു പോസ്റ്റ് ഇടുകയും ചെയ്യാമായിരുന്നു).
പെരിങ്ങോടരേ,എട്ട് കവിതകള്‍ ജനുവരിയില്‍ പൊസ്റ്റി എന്നുവച്ച് ഇവ എട്ടും ജനുവരിയുടെ സൃഷ്ടികളാണെന്ന് തെറ്റിദ്ധരിക്കരുത്.’അനുരണനങ്ങള്‍‘ രണ്ടുമാസം മാത്രം പ്രായമുള്ളൊരു ബ്ലോഗാണ്.ഇതില്‍ വന്ന കവിതകളാവട്ടെ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതപ്പെട്ടവയും...
കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച പൊതുവാളനും വിഷ്ണുവിനും വേണുവിനും പെരിങ്ങോടര്‍ക്കും നന്ദി..
Post a Comment