കറുപ്പിനെക്കാള്‍
എത്ര വെളുപ്പാണ്
വെണ്മയെന്നുപറയാം
വെളുത്തവര്‍ക്ക്!
വെണ്മയെക്കാള്‍
വര്‍ണ്ണശബളമായ
കറുപ്പിനെക്കുറിച്ച്
കലമ്പാം
കറുത്തവര്‍ക്ക്!
കറുപ്പും വെളുപ്പും
കലരുന്ന മിഴിവിലേയ്ക്ക്
എന്നു തുറക്കും ഈ-
ബ്ലാക് അന്‍ഡ് വൈറ്റ്
മിഴികള്‍?
Wednesday, March 28, 2007
Subscribe to:
Post Comments (Atom)
9 comments:
ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലേയ്ക്ക് കാഴ്ചയെ ക്ഷണിക്കുന്നു..
നല്ല ചിന്ത.
കാഴ്ചയില്ലാത്തവര്‍ക്ക് പറയാം. നിങ്ങള്‍ മൊഴിയുന്ന വാക്കുകള്‍ എത്ര മനോഹരം.
ശരിയായ വര്‍ണം കണ്ടെത്തുന്നവര്‍ അവരാണ്.
വിശാഖ് :)
കറുപ്പിലും വെളുപ്പിലുമുള്ള ഒരു നിര്‍മ്മിതിയാണല്ലോ കണ്ണ്....കരയുമ്പോഴും കലഹിക്കുമ്പോഴും കറുപ്പും ചുവപ്പുമാകുന്ന ഒരു പ്രത്യയശാസ്ത്രവും അതിനുണ്ട് അല്ലേ...?
നല്ല കവിത....
അപ്പുവിനും സൂവിനും നന്ദി.
ലാപുട..നന്ദി.
എന്റെ ഭൌതികം ആരംഭിച്ചതു തന്നെ എല്ലാവര്ണങ്ങളെയും വലിച്ചെടുക്കുന്ന കറുപ്പിന്റെയും എല്ലാവര്ണങ്ങളെയും വലിച്ചെരിയുന്ന വെളുപ്പിന്റെയും
വ്യത്യാസതിലും സാമ്യതയിലും തട്ടി തടഞ്ഞായിരുന്നു....
നല്ല കവിത
നന്ദി പ്രമോദ്..
Visakh, malayalathilekk kadannilla, nattilethiyitt ithuvare... enkilum kavitha nannaayi enn parayathe pokan thonniyillaa...
നന്ദി അനു,
നാട്ടിലേയ്ക്ക് വരാനിനി
എത്ര കറുത്തു വെളുക്കണം എന്ന്
കാത്തിരിക്കുന്നു ഞാനും...
Post a Comment