പകല്‍ തെളിച്ചിട്ട
തെരുവിന്റെ മനസ്സില്‍
വിയര്‍ത്തൊലിച്ചാലും
നടന്നു തീരാത്ത
ദൂരങ്ങളാവും.
രാത്രികാലങ്ങളിലത്
ഒരു പൊതിച്ചോറോ
ഒരു വരി താരാട്ടൊ
ഓര്‍ത്തെടുക്കുവാന്‍
ശ്രമിക്കും.
രാപ്പകലില്ലാതെ
ഭയങ്ങളില്‍
ഉണര്‍ന്നിരിക്കും.
എങ്കിലും
അതിനറിയാം
എല്ലാ തെരുവുകളും വളരുന്നത്
ഒരേ പലകയിലേയ്ക്കാണെന്ന്.
ഒഴുക്കറ്റ
ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
എന്ന്.
Sunday, April 22, 2007
Subscribe to:
Post Comments (Atom)
11 comments:
“രാപ്പകലില്ലാതെ
ഭയങ്ങളില്‍
ഉണര്‍ന്നിരിക്കും”,
“ബാധ”.
വിശാഖ്,നന്നായി എഴുതി.
എല്ലാ തെരുവുകളും ഒരു പലകയിലേക്ക് വളരുന്നു...
എല്ലാ മനുഷ്യരും ഒരു പലകയിലേക്ക്....
എല്ലാ അഹങ്കാരങ്ങളും ഒരു പലകയിലേക്ക്...
ഭയജനകമായ നിന്റെ പ്രവചനം ഫലിക്കാതിരിക്കട്ടെ എന്ന്
വ്യര്‍ഥമായ ഒരു പ്രാര്‍ഥന മാത്രം എനിക്ക് വെക്കാനാവും.
ഒഴുക്കറ്റ
ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
വിശാഖ് നന്നായിട്ടുണ്ട്
‘ബാധ’ നന്നായി.
ജീവിതം എഴുതി സൂക്ഷിക്കുന്നൊരു പലകയാണെന്ന് നാം തിരിച്ചറിയുന്നു. ഒപ്പം അതൊരു ബാധയായി തീരുന്നു.
ആ പലക കാണാതിരിക്കട്ടേ എന്ന് ആഗ്രഹിക്കാമോ?
"badah" nannayirikkunnu.
വിഷ്ണു..,എന്റെ പ്രാര്‍ഥനയും അതുതന്നെ.
അഗ്രജനു നന്ദി
ഇരിങ്ങലേ..നന്ദി
കെ.പി താങ്കളുടെ ആഗ്രഹം സഫലമാവട്ടെ.
എബി,നന്ദി
കവിതയുടെ വഴികള്‍ അവസാനിക്കുന്നേ ഇല്ല..
വിശാഖ് മാഷെ ,കവിത ഇഷ്ടായി.;)
ഒരു നല്ല തിരിച്ചറിവ്.
ഓ.ടോ. ഈ ബ്ലൊഗിന്റെ ടൈറ്റില്‍ എല്ലാരും തെറ്റാതെയാണൊ ആദ്യം വായിച്ചെ ;-)
പ്രമോദിനും പീലിക്കുട്ടിക്കും നന്ദി.
ടൈറ്റില്‍ വായിക്കുവാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുന്‍പ് ആരും പറഞ്ഞു കേട്ടിട്ടില്ല.ഫോണ്ടോ കളറോ മറ്റോ ആണോ പ്രശ്നം..അതോ പേരു തന്നെയോ?
എത്ര സുഗമമായാലും ദുര്‍ഘടമായാലും എല്ലാ യാത്രകള്‍ക്കും ഒരവസാനമുണ്ടല്ലേ,നല്ല കവിത
Post a Comment