നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.
അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..
പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...
ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!
Sunday, September 23, 2007
Subscribe to:
Post Comments (Atom)
11 comments:
കേട്ട് മടുത്തൊരു കാമുകിയും, പറഞ്ഞ് മടുത്തൊരു കാമുകനും ചേര്‍ന്ന് എഴുതാതെപോയ പ്രണയ ലേഖനത്തില്‍ നമുക്ക് നമ്മുടെ സ്നേഹം പൊതിഞ്ഞുവയ്ക്കാം..
കേട്ട് മടുത്തൊരു കാമുകിയും, പറഞ്ഞ് മടുത്തൊരു കാമുകനും ചേര്‍ന്ന് എഴുതാതെപോയ പ്രണയ ലേഖനത്തില്‍ നമുക്ക് നമ്മുടെ സ്നേഹം പൊതിഞ്ഞുവയ്ക്കാം..
കവിതയേക്കാള്‍ സംവദിച്ചതിതാണ്
നെഞ്ചിനോട് ചേര്‍ത്തുവച്ച ഒരു അരിപ്പ പോലെയാണ് എനിക്ക് എഴുത്ത്.ഒരു പങ്കുവയ്ക്കലിലപ്പുറം അനശ്വരതയൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.നിലനില്‍പ്പിന് ഒരു തണല്‍.അത്രമാത്രം...അതിന് താങ്കളുടെ ഈ കുറിപ്പ് മതി..
നന്ദി.
പ്രിയ വിശാഖ് ശങ്കര്‍,
അതെ,
നിന്നെ ഞാന്‍ പ്രെമിക്കുന്നുവെന്നു ഞാനറിഞ്ഞില്ലല്ലോ ഡാളിങ്, അതെത്ര നന്നായിപ്പോയെന്നു ഞാനറിയുകയും ചെയ്യുന്നല്ലോ പെണ്ണേ, ഇല്ലെങ്കില്‍ നിന്റെ പിറകേ നടന്നു ‘ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ’ എന്നു തൊണ്ട പൊട്ടെ പാടിപ്പാടി നിന്നെ ഞാന്‍ അലോസരത്തിന്റെ നീര്‍ക്കയത്തിലേക്കു തള്ളിയിടുമായിരുന്നല്ലോ ബേബേ, മടുപ്പിക്കുന്ന പ്രണയത്തിന്റെ ഇടിമിന്നലേറ്റു കരിഞ്ഞ നിന്റെ മേനികണ്ട് ലോകം തരിച്ചുനില്‍ക്കുന്നത് കാണേണ്ടിവരുമായിരുന്നല്ലോ ഹണീ....
പ്രേമിക്കാതെ, പ്രേമമെന്തെന്നറിയാതെ ഈ അന്ധകാരത്തില്‍ നമുക്കു വാഴാം. അതു തന്നെ സുഖം, അതു തന്നെ നിര്‍വാണദായകം!
സസ്നേഹം
ആവനാഴി.
പ്രണയം അറിയാതിരിക്കുന്നത് സുരക്ഷിതത്വം തന്നെയാണ്.നല്ല കവിത,നല്ല ചിന്തയും.
വ്യത്യസ്തം,വിമതം, സുന്ദരം..
ആവനാഴി,സനാതനന്‍,ലാപുട..
വായിച്ച എല്ലാവര്‍ക്കും നന്ദി.
vishaakh !!!
ഒന്നും പറയാതെ പോകുന്നു
മനു...,കുഴൂരേ..
നന്ദി.
നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്
Post a Comment