Monday, October 29, 2007

ശവം..!

പ്രണയം
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.

മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.

ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...

9 comments:

വിശാഖ് ശങ്കര്‍ said...

ഇത് കുഴൂരിന്റെ “അലക്ക്” എന്ന മനോഹരമായ കവിതയ്ക്ക് സമര്‍പ്പിക്കുന്നു.

‘ഓടിപ്പൊയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം..’

ദിലീപ് വിശ്വനാഥ് said...

:-)

വിഷ്ണു പ്രസാദ് said...

കാല്‍പ്പനിക മൂരാച്ചിക്കവിതയാണെങ്കിലും
എന്തു മനോഹരമായ ശവം എന്നു പറയിപ്പിച്ചു കളയുന്നു...:)

vizzakE sathyamaayittum ishtamuNt ee kavithayOT

സു | Su said...

:)

ശ്രീ said...

നന്നായിരിക്കുന്നു, മാഷേ

:)

aneeshans said...

പ്രണയവും, മരണവും അധിക ദൂരമൊന്നുമില്ലായെന്ന് പിന്നേയും ഓര്‍മ്മിപ്പിക്കുന്നു ഈ വരികള്‍.

കുഞ്ഞു സുന്ദരമായ വരികള്‍

Unknown said...

വിശപ്പും പുതച്ച്
മഴ കെട്ടുറങ്ങിയപ്പോള്‍
കടലൊരു കള്ളനായ് വന്നു
പെങ്ങളവനുമായ് ഒളിച്ചോടി
അമ്മയവര്‍ക്കു കൂട്ടുപോയി

മൂന്നാം പക്കം തിരിച്ചൂ വന്നു

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

പ്രണയം കക്കിയ ശവങ്ങളേ...

വിശാഖ് ശങ്കര്‍ said...

വാല്‍മീകി,ശ്രീ, സൂ ..,നന്ദി ,വായനയ്ക്കും പുഞ്ചിരിക്കും.

വിഷ്ണു,ഈ ശവത്തെ ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

ആരോ ഒരാള്‍,പ്രണയം ഒഴുകി മരണത്തിലെത്തുന്നിടത്ത് ഒരു കടലുണ്ടായിരിക്കും അല്ലേ..ഒപ്പം നടന്നതിനു നന്ദി.

ചോപ്പേ,കള്ളനെ ഇന്നാണ് കണ്ടത്.നല്ല കവിത.

സുനില്‍,നന്ദി.