ആദ്യം കുരുത്ത
മുഖക്കുരു കണ്ടപ്പോള്‍
അമ്മ പറഞ്ഞാരോ
കണ്ടു മോഹിച്ചെന്ന്!
കാല് വിരല്‍ തൊട്ടങ്ങ്
മുടിയിഴ വരെയന്ന്
കാണുന്ന പെണ്മിഴി
കോണിലെല്ലാം ചെന്ന്
കാതരമായ് നോക്കി
എനിക്കെന്റെ
പ്രണയം തരൂ എന്ന്
പറയാതെ പറഞ്ഞു.
ഹൃദയക്ഷേത്രങ്ങളില്‍
തീര്‍ത്ഥാടനത്തിന്റെ
ഇടയിലൊരുനാള്‍ വീണ്ടും
കവിളിലൊരു മുളപൊട്ടി.
സ്നേഹത്തിന്റെയാ
ചക്രവാളം വീണ്ടും
വികസ്വരമാവട്ടെ എന്ന്
ഞാനും കരുതി.
ഒടുവില്‍
നാട്ടിലെ പെമ്പിള്ളേര്
നാലുപാടും നിന്ന്
സ്നേഹത്തിന്റെ വിത്തുകള്‍
വാരിയെറിഞ്ഞപ്പോള്‍
മുഖത്തും ദേഹത്തും
നിറയെ പൊന്തി
പ്രണയത്തിന്റെ കുമിളകള്‍!
പാവം അമ്മ!
എണ്ണമറ്റ കാമുകിമാര്‍ക്ക്
ഒറ്റ കാമുകനായവനെ
വേപ്പില കൊണ്ട്
വെഞ്ചാമരം വീശി
ഇളനീരു കൊണ്ട്
പ്രണയച്ചൂടകറ്റാന്‍
പാടുപെട്ടു...
പച്ച മഞ്ഞളും രക്തചന്ദനവും
അമ്മിയിലിട്ടരച്ചു തേക്കവേ
അമ്മൂമ്മയുടെ പഴമനസ്സില്
കാവിലെ ഭഗോതിക്കും
എന്നോട് മോഹം!
പ്രണയത്തിന്റെ
ശരശയ്യ അഴിഞ്ഞപ്പോള്‍
കാമുകിമാരുടെ ഹൃദയങ്ങള്‍
ഒന്നൊന്നായ് അടര്‍ന്നുപോയി.
ഓര്‍മ്മയില്‍ ബാക്കിയായ
മോഹത്തിന്റെ കലകള്‍ മാത്രം
കാണുന്നിടത്തൊക്കെ
തെളിഞ്ഞു നിന്നു...
ഇന്നും
കണ്ണാടി നോക്കുമ്പൊഴെല്ലാം
ഞാനെന്റെ
കാമുകിമാരെ ഓര്‍ക്കും.
അതില്‍
ബാക്കിയായവളുടെ വിധിയോര്‍ത്ത്
ചിരിക്കും.
Tuesday, November 20, 2007
Subscribe to:
Post Comments (Atom)
4 comments:
നന്നായിരിക്കുന്നു
നല്ല വരികള്‍
ചിക്കന്‍ പോക്സ് പിടിച്ചാല്‍ പിന്നെ ആരെങ്കിലും തിരിഞ്ഞു നോക്കുമോ?
നല്ല വരികള്‍.
വായിച്ചു
http://keralaactors.blogspot.com/
Suhasini: Picture Gallery
Suhasini is the niece of renowned Indian actor Kamal Haasan, and the daughter of another popular actor Chaaru Haasan. In 1988, she married acclaimed filmmaker Mani Ratnam. They have a 15-year old son.
http://keralaactors.blogspot.com/
Post a Comment