Sunday, November 25, 2007

അഴികള്‍

തടവുപുള്ളിയോട്‌
അഴികള്‍ ചോദിച്ചു,

‘അകത്താര്‌
പുറത്താര്?’


കടങ്കഥക്കുരുക്കില്‍
അവനെപ്പെടുത്തി‌
തടവുചാടി
അവര്‍.

പാവം,
അഴിയെണ്ണി
ഉത്തരം കണ്ടെത്താനാ‍വാതെ
അലയുന്നുണ്ട് ഇപ്പൊഴും
എവിടൊക്കെയോ..

9 comments:

വിശാഖ് ശങ്കര്‍ said...

അകത്തും പുറത്തുമല്ലാത്തവണ്ണം ഉപേക്ഷിക്കപ്പെട്ട തടവുകാര്‍ക്ക്..

വിഷ്ണു പ്രസാദ് said...

വിശാഖ്,നല്ല കവിത.തടവിലാണല്ലേ.. :)

ബാജി ഓടംവേലി said...

nalla kavitha

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നന്നായിരിക്കുന്നു, വിശാഖ്. അഭിനന്ദനങ്ങള്‍

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ശ്രീ said...

നന്നായിട്ടുണ്ട്... നല്ല കവിത!

:)

Sanal Kumar Sasidharan said...

നല്ല കവിത

വിശാഖ് ശങ്കര്‍ said...

വായിച്ച എല്ലാവര്‍ക്കും നന്ദി.