ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെല്ലാം
കെട്ടിപ്പെറുക്കി ഇറങ്ങുകയായി
തെരുവഴിച്ചിട്ട വഴിയേ
പടിയടയ്ക്കപ്പെട്ട്
ഒരു കുടുംബം.
അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്
തിരിഞ്ഞുനില്‍ക്കവേ
വല്ലതും മറന്നുവോ
എന്ന വ്യാജേനെ
ഒരു നോട്ടം കൂടെന്ന്
താക്കോല്‍ പഴുതില്‍
തുളുമ്പി
ഒരു കണ്ണ്.
അകത്ത്
നനവിന്റെ ഒരു മൂലയ്ക്ക്
ഉറുമ്പരിച്ച് കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.
Tuesday, November 27, 2007
Subscribe to:
Post Comments (Atom)
18 comments:
കുടിയൊഴിപ്പിക്കപ്പെട്ട ആത്മാക്കള്‍ക്ക്...
നന്നായിരിക്കുന്നു...
അറുക്കാന്‍ കൊടുത്ത
കന്നുകുട്ടിയെ പോലെ
കുതറുന്ന ഓര്‍മ്മകള്‍
ബലം പിടിച്ച്
തിരിഞ്ഞുനില്‍ക്കവേ
നല്ല വരികള്‍!
നനവിന്റെ ഒരു മൂലയ്ക്ക്
ഉറുമ്പരിച്ച് കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.
തീക്ഷണമായ വരികള്‍.
ശക്തമായ വരികള്‍.
:)
ഇപ്പോഴാണു് ഈ ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടതു്. എല്ലാം ഓടിച്ചൊന്നു് വായിച്ചു. നല്ല രചന! ആശംസകള്‍!
എന്തെങ്കിലും കാരണങ്ങള്‍ പറഞ്ഞുള്ള ആ അവസാന നോട്ടമുണ്ടല്ലോ, താക്കോല്പഴുതിലൂടെ.
അത് ഉള്ളില്‍ ഉടക്കി നില്ക്കുന്നു വിശാഖ്.
വിശാഖ് ശങ്കര്‍,
നന്നായിരിക്കുന്നു...നല്ല വരികള്‍.......
ശ്രീയും,പ്രിയയും,
വാത്മീകിയും,വാണിയും,സുവും,സി.കെ.ബാബുവും,രാജീവും,മുഹമ്മദും ഉള്‍പ്പെടെ ഇതു വായിക്കുകയും കുറിപ്പിടുകയും ചെയ്ത എല്ലാ ചങ്ങാതിമാര്‍ക്കും നന്ദി.
ഹൌ... വിശാഖ് ജി... കലക്കി
:)
താക്കോല്‍ പഴുതില്‍ തുളുമ്പുന്ന കണ്ണുകള്‍ നമ്മളോരോരുത്തരെയും നോക്കുന്നു.
ശക്തമായ കവിത..
നനവിന്റെ ഒരു മൂലയ്ക്ക്
ഉറുമ്പരിച്ച് കിടന്നിരുന്നു
എടുക്കാന്‍ മറന്നുപോയ
അവരുടെ ജഡം.
വരികളിലെ തീക്ഷണത വളരെ സ്വാധീനിച്ചു.
സഹയാത്രികനും,ലാപുടയ്ക്കും, ദീപുവിനും നന്ദി.
എത്രതുടച്ചാലും മായാത്ത ചില അടയാളങ്ങളുണ്ടല്ലെ
വിശാഖ്?
ഭൂമിപുത്രി,
ഉറുമ്പു ചത്താലും ചില അടയാളങ്ങള്‍ ബാക്കിയാവുമെന്നത് നിനക്കറിയാവുന്നതാണല്ലൊ..:)
ബാജി,
വായനയ്ക്കും കുറിപ്പിനും നന്ദി
Post a Comment