Wednesday, January 30, 2008

വികടം

എന്താണി പ്രണയമെന്ന്
വെറുതേ ചോദിച്ചതാണ്‌..,

പരത്തി പറഞ്ഞാല്‍
‍പൈങ്കിളിയാവുന്ന,
ചുരുക്കി പറഞ്ഞാല്‍
‍അശ്ലീലമാകുന്ന,
ഒരു ഗതികേടാണതെന്ന്
ഞാന്‍ പറഞ്ഞു.

പിന്നെ വെറുതേ പോലും
നീ എന്റെ മുഖത്തു നോക്കിയിട്ടില്ല!

9 comments:

siva // ശിവ said...

വിശാഖ്‌.......അഭിനന്ദനങ്ങള്‍...

siva // ശിവ said...

വിശാഖ്‌.......അഭിനന്ദനങ്ങള്‍...

ടി.പി.വിനോദ് said...

പറയാതിരുന്നാല്‍ പനി പിടിക്കും അതിനെന്ന് പറഞ്ഞാല്‍ അതൊരു അശ്ലീല പൈങ്കിളിയുമായിപ്പോവും..അപ്പോ എന്താ ചെയ്യുക? :)
വികടയുക്തി ഉഷാറായിട്ടുണ്ട്..

ദിലീപ് വിശ്വനാഥ് said...

അതു കൊള്ളാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അത് കലക്കി

Pramod.KM said...

നന്നായിട്ടുണ്ട്,ഉത്തരവും പൂര്‍വ്വവും:)

വിശാഖ് ശങ്കര്‍ said...

ശിവകുമാര്‍..,നന്ദി

ലാപുട,
പൈങ്കിളിയായാലും അശ്ലീലമായാലും പറയാതിരുന്നാല്‍ അതു വാഹകനെ ആഹരിക്കും എന്ന ഗതികേട് പനിപിടിച്ച് കിടന്നിരുന്നു പണ്ട്.പനിക്കും പിടിച്ചടക്കുവാന്‍ ഒന്നുമില്ലായിരുന്നു എന്ന അറിവ് ഇന്ന് എല്ലാം ഒരു തമാശയാക്കുന്നു...,എനിക്ക് എന്നോട് പാവം തോന്നുന്നു...,എന്തൊക്കെയായിരുന്നു എന്ന്..:)


വാല്‍മീകിക്കും, പ്രിയയ്ക്കും നന്ദി

പ്രമോദേ..,ഒരോ തവണ ചിരിക്കുമ്പൊഴും എനിക്കു തോന്നിയിട്ടുണ്ട് നീ പറഞ്ഞ രണ്ടിനും ഇടയിലാണ് തമാശ എന്ന്.നീ ചിരിക്കുന്നത് എനിക്കിപ്പൊ നന്നായി കാണാം..:)

മന:സ്നേഹ said...

സത്യം,
പരത്തി പറഞ്ഞാല്‍ titanic ഉം, ചുരുക്കി പറഞ്ഞാല്‍ വെണ്‍മണി ശ്ളോകവും ആയിപോകും പിന്നെ അങ്ങനെയാണ്‌ മുഖത്തു നോക്ക്ക്കാാ ???

വിശാഖ് ശങ്കര്‍ said...

നസ്രേത്തേ..,ആ പറഞ്ഞത് നേരാ.