Tuesday, April 1, 2008

ഭയം

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില പുഴകള്‍ ‍
എന്നെ നീന്താന്‍ ക്ഷണിക്കും.

സുതാര്യമായ
അതിന്റെ ആഴങ്ങളില്‍
മുഖം തെളിയുമ്പോ
അടിയില്‍ എവിടെയോ കാണും
ഞാനെന്ന് നിനയ്ക്കും.

നീന്താനറിയില്ലെനിക്ക്‌.
എങ്കിലും ചിലപ്പോള്‍
ചില മോഹങ്ങളെന്നെ
ഒരു മുങ്ങാങ്കുഴിക്ക്‌ ക്ഷണിക്കും.

എടുത്തു ചാടിയാല്‍ പിന്നെ
മൂന്നു നിവരലിന്റെ
നേരമേയുള്ളു.

അതിനിടയിലിനി
നീന്തലെങ്ങാനും പഠിച്ചുകളയുമോ
എന്നതാണെന്റെ ഭയം.

4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ക്ഷണിക്കുന്ന എല്ലാ പുഴയിലും നീന്തുന്നത് സൂക്ഷിക്കുക..

നല്ല വരികള്‍

വിശാഖ് ശങ്കര്‍ said...

അതെ.., ശ്രദ്ധിക്കണം..,ശ്രദ്ധിക്കാം.
നന്ദി വഴിപോക്കാ.

കല|kala said...

കടലാസും പേനയും പറയുന്നതു കേട്ടു വന്നതാണു..
നന്നയിട്ടുണ്ടു .. :)

MOIDEEN ANGADIMUGAR said...

എടുത്തു ചാടിയാല്‍ പിന്നെ
മൂന്നു നിവരലിന്റെ
നേരമേയുള്ളു.

കൊള്ളാം,വരികൾ നന്നായിട്ടുണ്ട്.