മെയ് ദിനത്തില്‍ വിവാഹിതരായത്
മുന്‍ കൂട്ടി നിശ്ചയിച്ചതിന് പടി
ആയിരുന്നില്ല.
ഉണ്ടായ കുഞ്ഞുങ്ങള്‍
വിപ്ലവത്തിന്റെ സന്തതികളാണെന്ന്
വീമ്പു പറഞ്ഞിട്ടുമില്ല.
എന്നാലും
സര്‍വരാജ്യ തൊഴിലാളിദിനം
നമ്മള് ആഘോഷിക്കാതിരുന്നിട്ടില്ല.
നമ്മുടെ പല കുഞ്ഞുങ്ങളും
ഇന്ന് രാഷ്ട്രീയമില്ലെന്ന് കൈ കഴുകി
സദ്യയുണ്ണാനിരിക്കുന്നത്
ഇങ്ങനെ യാദൃശ്ചികമായ് വളര്‍ന്ന
ചില വാഴയിലകള്‍ വെട്ടിയിട്ടാകാം,
അല്ലേ...?
Wednesday, April 30, 2008
Subscribe to:
Post Comments (Atom)
10 comments:
മെയ് ദിനാശംസകള്‍...
നമ്മുടെ പല കുഞ്ഞുങ്ങളും
ഇന്ന് രാഷ്ട്രീയമില്ലെന്ന് കൈ കഴുകി
സദ്യയുണ്ണാനിരിക്കുന്നത്
ഇങ്ങനെ യാദൃശ്ചികമായ് വളര്‍ന്ന
ചില വാഴയിലകള്‍ വെട്ടിയിട്ടാകാം,
അല്ലേ...?
അതു സത്യം
മെയ് ദിനാശംസകള്‍!
നമ്മുടെ പല കുഞ്ഞുങ്ങളും
ഇന്ന് രാഷ്ട്രീയമില്ലെന്ന് കൈ കഴുകി
സദ്യയുണ്ണാനിരിക്കുന്നത്
ഇങ്ങനെ യാദൃശ്ചികമായ് വളര്‍ന്ന
ചില വാഴയിലകള്‍ വെട്ടിയിട്ടാകാം...
ആകാം. ചിലപ്പോള്‍ മെയ്ദിനത്തിലെ വിവാഹം മുതല്‍ ഒന്നും ആകസ്മികമായിരുന്നില്ല എന്നും വരാം. ചില അനുഭവങ്ങളില്‍ നിന്ന് അബോധമായി രൂപപ്പെടുന്ന ഇഷ്ടങ്ങള്‍ :)
പാമരനും ധ്വനിക്കും നന്ദി.
ഗുപ്താ,
അബോധതലത്തില്‍ രൂപപ്പെടുന്ന ഇഷ്ടാനിഷ്ടങ്ങളാവാം ഒരു മനുഷ്യന്റെ പ്രകൃതത്തെ തന്നെ രൂപപ്പ്വെടുത്തുന്നത്.ഐച്ഛികമെന്ന് അവകാശപ്പെടാനാവാത്ത ഈ പ്രക്രിയ അവന്റെ ചരിത്രത്തിലെ എല്ലാ ആകസ്മികതകളേയും പുനര്നിര്വചിക്കുന്നുമുണ്ടാകാം.എങ്കിലും എന്താണവന് എന്ന ചോദ്യത്തിന് ഉത്തരം എന്ന നിലയ്ക്ക് ഏറ്റവും വസ്തുനിഷ്ടമായി വിശകലനം ചെയ്യാവുന്ന ആത്മാംശവും ആ പ്രകൃതം തന്നെ ആവണം അല്ലേ...
നല്ല കവിത.
ഇങ്ങനെ വാഴയിലയില്‍ ഉണ്ണുന്ന അരാഷ്ട്രീയ സദ്യയില്‍ വാഴക്ക കാളനും, കാമെഴുക്കൂപുരട്ടിയും വിഭവങ്ങളായി വരുന്നത് പക്ഷേ യാദൃഛികതയല്ലെന്ന് മാത്രം.
:)
“ഇങ്ങനെ വാഴയിലയില്‍ ഉണ്ണുന്ന അരാഷ്ട്രീയ സദ്യയില്‍ വാഴക്ക കാളനും, കാമെഴുക്കൂപുരട്ടിയും വിഭവങ്ങളായി വരുന്നത് പക്ഷേ യാദൃഛികതയല്ലെന്ന് മാത്രം.“
അതെ ഡാലി.പക്ഷെ അത് പലപ്പൊഴും വിസ്മരിക്കപ്പെടുന്നു .
ദൈവമെ..., ഈ പുഞ്ചിരിക്ക് നന്ദി.
ബ്ലോഗ്ഗ് വായന ഇടക്ക് നല്ലവണ്ണം മുടങ്ങിയത് വീണ്ടും തുടങ്ങി. പ്രസക്തമായ ഒരു ചിന്ത കവിതയിലൂടെ വന്നതു കാണുമ്പോള്‍ സന്തോഷം.
അഭിവാദ്യങ്ങളോടെ
രാജീവ്,
വീണ്ടും കണ്ടതില്‍ സന്തോഷം.
Post a Comment