മടുപ്പിന്റെ
മഹാകാവ്യത്തിന്
കാണ്ഡങ്ങളോ സര്ഗ്ഗങ്ങളോ ഇല്ല
ചൊല്ലി പഠിക്കുവാന്‍
ശ്ലോകങ്ങളോ
ഓര്‍ത്തുവയ്ക്കുവാന്‍
ഒരു വാക്കു പോലുമോ ഇല്ല
എന്നാലും അറിയാം
ചിലനേരങ്ങളില്‍
കോശങ്ങളോന്നൊന്നായി മറിച്ച്
കവിയെ അത്
അലസമായ് വായിക്കുന്നത്
Saturday, May 3, 2008
Subscribe to:
Post Comments (Atom)
12 comments:
വിശാഖ്...,
സത്യമാണ് താങ്കള്‍ പറഞ്ഞത്
കോശങ്ങളെ മറിച്ച് നോക്കാനോ ചുട്ട് നോക്കാനോ ചിലപ്പോള്‍ തയ്യാറാകുന്നു
സ്നേഹപൂര്‍വ്വം.
ഇരിങ്ങല്‍
അതെ കവി വായിക്കപ്പെടണം, കവിതയല്ല.
സ്വയം പരിശോധന എന്ത് കോണ്ടും നല്ലത് തന്നെ.
ഇരിങ്ങലേ,
മടുപ്പ് എന്ന വികാരം മനുഷ്യനെ അനുഭവിക്കുകയും, അതെ കുറിച്ച് അവന് എഴുതാന്‍ ശ്രമിക്കുന്ന കവിത തിരിച്ച് അവനെ തന്നെ വായിച്ചു തീര്‍ക്കയും ചെയ്യുന്ന ഒരു തരം വിപരീത ഗതാഗതത്തെ കുറിച്ച് എഴുതുവാനുള്ള ഒരു ശ്രമമായിരുന്നു “വായന”. ഒരു തരം കിറുക്ക്..:).അതിനെ കരുണയോടെ വായിച്ചെടുത്തതിനും പങ്കു വച്ചതിനും നന്ദി.
ചന്തു, അത്ക്കന്‍, നന്ദി.
nalla varikal...puthumayundu...
മടുപ്പ് മടുപ്പ് മടുപ്പ്
ജീവിതം ജീവിതം ജീവിതം
:(
കവിയെ വായിക്കുന്ന കവിത, അതിന്റെ അദൃശ്യ ഘടന, പിന്നെ ഓര്മ്മയായിപോലും തെളിവൊന്നും അവശേഷിപ്പിക്കാത്ത അതിന്റെ സര്‍ഗാത്മക ക്രൂരതകളും..എഴുത്തിലെ സൂക്ഷ്മത ഇഷ്ടമായി.
അനിലാ,
ഞാന്‍ പന്ത്രണ്ട് വരികളില്‍ പറഞ്ഞത് എത്ര സരളമായി നീ രണ്ടുവരികളില്‍ കണ്ടെടുത്തു..!
ലാപുടാ,
വായനയിലൂടെ മാത്രമെ കവിതയുണ്ടാകൂ എന്നത് ലളിതമായ ഒരറിവ്.ഈ വായനയിലൂടെ ഇതിനെ നീ ഒരു കവിതയാക്കി എന്നതിന് അതിലും വിനീതമായ ഒരു നന്ദി...
മടുപ്പ് എന്ന വാക്കില്ലായിരുന്നുവെങ്കില്‍ ഈ ലോകത്ത് ഇത്രയധികം കവിതകള്‍ ഉണ്ടാകുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
എത്രയാവര്‍ത്തിച്ചിട്ടും എത്ര മടുത്തിട്ടും എല്ലാ ദിവസവവും ഉണരുകയും ഉറങ്ങുകയും അതിനിടയില്‍ എല്ലാ ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുകയും ചെയ്യുന്ന നമ്മളെക്കാള്‍ വലിയ കവിതകളൊന്നും വരാനിടയില്ല.
‘മടുത്തു, ഈ കളി ഞാന്‍ നിര്‍ത്തുകയാണ്‘ എന്നു പറയാനുള്ള ചങ്കൂറ്റം എന്നാണോ വീണുകിട്ടുക?
കവിത നന്നായി, വിശാഖ്
ലതീഷേ,
ഇല്ലാതെ പോകുന്ന ആ ചങ്കൂറ്റമാവും കളിയേക്കാള്‍ അതിന്റെ നിറുത്തലിനെ ആദര്ശവല്ക്കരിക്കുന്നത്, അല്ലേ...
മടുപ്പ് അതിന്റെ ജോലികള്‍ വളരെ ശുഷ്കാന്തിയോടെ ചെയ്യുന്നു! ഇതുപോലെ നല്ല നല്ല കവിതകള്‍ എഴുതിക്കുന്നു.
:)
ജ്യോനവന്,
“വായന” ഇഷ്ടമായെന്നറിയിച്ചതിന് നന്ദി.
Post a Comment