പണിതീരാത്ത ഫ്ലാറ്റിന്റെ
പതിനാലാം നിലയില്‍ നിന്ന്
കിനാവുകണ്ട പ്രവാസിയുടെ
ഉച്ചിയില്‍നിന്നും ഒലിച്ചിറങ്ങിയ
ഉപ്പുരസമുള്ള ഒരു തുള്ളി
നാട്ടിലിപ്പൊ പെരുമഴയാണെന്ന്
ചെവിയില്‍ സ്വകാര്യം പറഞ്ഞു.
നാട്ടില്‍ മഴ പെയ്താല്‍
ഇവിടെന്റെ വിങ്ങല്‍ മാറുമോ എന്ന്
എന്തോ.., ഒരീര്‍ഷ്യയില്‍
പരിഭവം പറഞ്ഞുപോയ്...
പിന്നവന്റെ
അകാല്‍പ്പനികതകള്‍ക്കുമേല്‍
ഒരു തുള്ളിപോലും പെയ്തിട്ടില്ല
മഴ..!
Sunday, June 15, 2008
Subscribe to:
Post Comments (Atom)
12 comments:
നാട്ടില്‍ മഴ പെയ്യുന്നതുകൊണ്ടാവാം എന്റെ വെയിലിന് ഇത്ര ചൂട്...!
ആഹ...പ്രവാസിയുടെ മഴയിതൊക്കെ തന്നെ...
പണിതീരാത്ത ഫ്ലാറ്റിന്റെ
പതിനാലാം നിലയില്‍ നിന്ന്
കിനാവുകണ്ട പ്രവാസിയുടെ
ഉച്ചിയില്‍നിന്നും ഒലിച്ചിറങ്ങിയ
ഉപ്പുരസമുള്ള ഒരു തുള്ളി
നാട്ടിലിപ്പൊ പെരുമഴയാണെന്ന്
ചെവിയില്‍ സ്വകാര്യം പറഞ്ഞു.
-കൊള്ളാം വിശാഖേ!
ഒരു മഴ കണ്ടിട്ട് എത്രനാളായി
ശരിക്കും ഒരു മഴകാണാന്‍ കൊതിയാകുവാണ്
അതിലൂടെ ഒന്ന് ഓടി നടക്കാന്‍
ആഹാ! വിസ്മയിപ്പിക്കുന്നു....
നാട്ടിലിപ്പൊ പെരുമഴയാണെന്ന്
ചെവിയില്‍ സ്വകാര്യം പറഞ്ഞു.
ഒരു തുള്ളിവിയര്പ്പിലെ പെരുമഴക്കാഴ്ച്ച.
നല്ല കവിത.
ഷാരുവിനും തണലിനും നന്ദി.
അനൂപേ..,ഉടന്‍ അവധികിട്ടി നാട്ടില്‍ പോകാന്‍ ഇടവരട്ടെ.
പാമരന്, ബാജി, ജ്യോനവന് നന്ദി..,സന്തോഷം..
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
നാട്ടില്‍ മഴ പെയ്താല്‍
ഇവിടെന്റെ പുഴുക്കം മാറുമോ എന്ന്
എന്തോ.., ഒരീര്‍ഷ്യയില്‍
പരിഭവം പറഞ്ഞുപോയ്...
പിന്നവന്റെ
അകാല്‍പ്പനികതകള്‍ക്കുമേല്‍
ഒരു തുള്ളിപോലും പെയ്തിട്ടില്ല
മഴ..!
പ്രവാസത്തിന്റെ പുഴുക്കില്‍
(ചിലപ്പോഴെങ്കിലും)
കാല്‍പ്പനികത നഷ്ടമാവുന്നു.
ഞങ്ങള്‍ പ്രവാസികള്‍ക്ക്!
അതെ രഞ്ജിത്ത്, പ്രവാസി ഇനി അല്പം കാല്പനികനായാല് കൂടി പ്രവാസത്തിന് ഒരിക്കലും അത് സാധ്യമാവില്ല.
അക്ബര്‍ ബുക്സ്, നിങ്ങളുടെ സംരംഭത്തിലേയ്ക്ക് ക്ഷണിച്ചതിന് നന്ദി.
ഭയങ്കര ഉഷ്ണം.!
Post a Comment