Wednesday, December 24, 2008

ദി എന്‍ഡ്

വിളര്‍ത്ത മുഖവും
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു

അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു

ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല

കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല

ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
‍സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്‌

മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
‍പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം

8 comments:

വിശാഖ് ശങ്കര്‍ said...

ഇന്റലിജെന്‍സ് ശക്തമാക്കണം
ഗര്‍ഭങ്ങള്‍ പോലും സ്കാന്‍ ചെയ്യപ്പെടണം
എവിടെയാണ് തീവ്രവാദം ഒളിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ..!

siva // ശിവ said...
This comment has been removed by the author.
siva // ശിവ said...

ഇങ്ങനെയൊക്കെ ചിന്തിക്കണോ?

ആശയം നന്നായി കേട്ടോ!

നരിക്കുന്നൻ said...

ഹോ...
അത്രക്കങ്ങട് പോണോ..
എങ്കിലും ഒരു തീവ്രവാദിയെയെങ്കിലും നശിപ്പിക്കാൻ അതിനു കഴിയുമെങ്കിൽ....!

നന്ദ said...

നന്നായി.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nannaayittund.

Mahi said...

നന്നായിട്ടുണ്ട്

വിശാഖ് ശങ്കര്‍ said...

വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കുമെല്ലാം നന്ദി..