Thursday, January 29, 2009

ഉത്തരവാദം

ഒരു സുമുഹൂര്‍ത്തത്തില്‍
‍തൊണ്ടയില്‍നിന്ന് തടവുചാടി
പലയിടങ്ങളില്‍
അടക്കിപ്പിടിച്ച്‌ താമസിച്ച്‌
തരത്തിനൊത്ത്‌ കയറിയും ഇറങ്ങിയും
വിവിധ സ്ഥായികളില്‍
ഒരുപോലെ കഴിവുതെളിയിച്ച
ഒരൊച്ചയെയിതാ വിണ്ടും
ഉമ്മറത്തെടുത്ത്‌ കിടത്തിയിട്ടുണ്ട്‌

ഉറക്കെ കേള്‍പ്പിച്ചതിനും
ആത്മഗതമായടക്കിയതിനുമൊന്നും
അതിനി ഉത്തരവാദിയല്ല

പക്ഷെ മറക്കരുത്‌
കൂട്ടനിലവിളിയുടെ സംഘാടന ചുമതല
അതുകൊണ്ടൊന്നും
നിങ്ങളുടെ ഉത്തരവാദിത്വമാവാതിരിക്കുന്നില്ല

12 comments:

പാമരന്‍ said...

..

വികടശിരോമണി said...

നിലവിളിയുടെ ഉത്തരവാദിത്തം ഒരു ശബ്ദത്തിന്റെ സാനിധ്യം കൊണ്ടും ഇല്ലാതാവില്ല.
ഗുഡ്.

ടി.പി.വിനോദ് said...

ഒച്ച തന്നെയാണ് ഉത്തരം, ഉത്തരവാദവും.

നല്ല കവിത.

പകല്‍കിനാവന്‍ | daYdreaMer said...

very good...

Mahi said...

ithu kalakki maashe

ഞാന്‍ ഇരിങ്ങല്‍ said...

ഉത്തരവാദപ്പെട്ട ഒച്ച മൌനത്തിൻ റെ ഒച്ചയായി മാറുകക്യും കൂട്ടനിലവിളിയുടെ സംഘടനാ ചുമതലയായ് പരിണമിക്കുകയും ചെയ്യുംപ്പോൾ നാക്ക് നഷ്ടപ്പെട്ട വായയായി മാറുന്നു നാമോരുത്തരും.

സ്നേഹപൂർവ്വം
ഇരിങ്ങൽ

വിഷ്ണു പ്രസാദ് said...

ഈ കവിതയുടെ കാചത്തിലൂടെ ഇനിയെന്തെല്ലാം നോക്കിക്കാണണം!!
ഉത്തരവാദം ഗംഭീരമായി.

വിശാഖ് ശങ്കര്‍ said...

പാമരന്‍..:)
അതേ വികടശിരോമണി,നിലവിളിക്കാനല്ലെങ്കില്‍ പിന്നെ നമുക്കെന്തിനു ശബ്ദം..!
ശരിയാണ് ലാപുടാ.
പകല്‍ക്കിനാവന്‍, മഹി, ഇരിങ്ങല്‍,വിഷ്ണു...,
എല്ലാവര്‍ക്കും നന്ദി.

ശ്രീഇടമൺ said...

വളരെ നല്ല കവിത...
ആശംസകള്‍...*

വിശാഖ് ശങ്കര്‍ said...

നന്ദി ശ്രീ..

Gevurah said...

ഒച്ച...ഉത്തരം നന്നായിരിക്കുന്നു. ഒരു സംശയം..ഉത്തരവാദിത്തമോ..’..വാദിത്വമോ’..

സെറീന said...

കവിത!