ദൂരത്ത് കേട്ടാമതി
മണല്‍ പരപ്പിലെ തരികളോരോന്നും
മോഹം കൊണ്ട് തുടിക്കാന്‍ തുടങ്ങും
തെന്നലിന്റെ അലകള്‍വന്ന്
മൃദുവായൊന്ന് തൊട്ടാമതി
മണ്‍കിടക്ക വിട്ടെഴുന്നേറ്റ്
മരുപ്പച്ചകള്‍ നൃത്തം ചവിട്ടാന്‍ തുടങ്ങും
വിരല്‍ പിടിച്ച്
പെരുവിരലിലൂന്നിച്ച്
കാറ്റൊന്ന് വട്ടം കറക്കിയാമതി
മരുഭൂമിയിലുന്മാദം
മണല്‍ ചുഴികളാവാന്‍ തുടങ്ങും
പൊടുന്നനേയാവും
ആഘോഷമുടന്‍ നിര്‍ത്തി
മടങ്ങിയെത്തണമെന്ന്
അകലെനിന്നെങ്ങാന്‍
അറിയിപ്പ് വന്നപോല്‍
കിനാപമ്പരങ്ങളില്‍ കാറ്റഴിയും
മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും
കാറ്റിവിടെയെന്നും പാടുന്ന പാട്ടില്‍
കേട്ടുമറന്ന ഏതോ വിഷാദഗാനം
നനഞ്ഞു നില്പുണ്ടെന്ന്
നിനക്കു ഞാനെഴുതിയതതുകൊണ്ടാണ്
8 comments:
great, maashe.
മടങ്ങിപ്പോകുമ്പോള്‍
മണ്ണിന്റെ വിങ്ങലില്
ഒരുപങ്കതോര്‍മ്മയ്ക്കായ് കൊണ്ടുപോകും
കാറ്റിവിടെയെന്നും പാടുന്ന പാട്ടില്‍
കേട്ടുമറന്ന ഏതോ വിഷാദഗാനം
നനഞ്ഞു നില്പുണ്ടെന്ന്
നിനക്കു ഞാനെഴുതിയതതുകൊണ്ടാണ്
good..
സുന്ദരം :)
‘പൊടുന്നനേയാവും
ആഘോഷമുടന്‍ നിര്ത്തിമടങ്ങിയെത്തണമെന്ന്അകലെനിന്നെങ്ങാന് അറിയിപ്പ് വന്നപോല്കിനാപമ്പരങ്ങളില് കാറ്റഴിയും‘
മനോഹരമായ ചില പ്രയോഗങ്ങള്‍!
കവിതയിലെ വിഷാദം വായനക്കാരന്റെ മനസ്സില്‍ തറയ്ക്കുന്നു... :)
അത്രമേൽ നരച്ചുപോയ തനിയാവർത്തനങ്ങൾക്കിടക്കിരുന്ന് ഇത്രമേൽ കാൽപ്പനികമായ ഇമേജുകൾ വായിക്കുന്ന അനുഭവത്തിനു സന്തോഷം,പക്ഷേ,വിശാഖിൽ നിന്ന് അതിലപ്പുറം ചിലതു പ്രതീക്ഷിക്കുന്നുണ്ട്.
(പ്രതീക്ഷിക്കാൻ നീയരെടേയ് എന്നു ചോയ്ക്കരുത്)
പാമരന്,സാജന്,താരകള്‍,ആഗ്നേയ,ശിവ, നജ്ജീം എല്ലാവര്ക്കും നന്ദി.
വികടാ,
ഹഹ...,പ്രതീക്ഷിക്കാന്‍ നീയാരെന്നോ!നിങ്ങളെപ്പോലുള്ളവര്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പിന്നെ ഞാന്‍ ഈ ബ്ലോഗ് എന്തിനു തുടരണം?സത്യസന്ധമായ ഇത്തരം അഭിപ്രായപ്രകടനങ്ങളാണ് എഴുത്തിനെ പോസിറ്റീവായി സ്വാധീനിക്കുവാന്‍ പോന്ന ഒരു ഇന്ററാക്ടീവ് മാധ്യമമായി ബ്ലോഗിനെ ഉയര്‍ത്തുന്നത്. ഒരുപാട് നന്ദി വികടാ.
Post a Comment