വറ്റിപ്പോയൊരു പുഴയുണ്ട്
വീടിന്റെ പിന്നാമ്പുറത്ത്
മുങ്ങിച്ചത്തൊരു പെണ്ണുണ്ട്
മനസിന്റെ അടുക്കളപ്പുറത്ത്
പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്
പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്
കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..
സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
Thursday, October 7, 2010
Subscribe to:
Post Comments (Atom)
11 comments:
കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..
nannayi...
marikkan thonnarundu edaykkidaykku
നല്ല കവിത, ഇഷ്ടായി, കുറ്റം കണ്ട് പിടിക്കാന്‍ നോക്കീട്ട് പട്ടീല്ല :(
സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
സത്യം, പക്ഷെ അത് നാളെയോ മറ്റന്നാളോ മാത്രമാണ്, ഹ ഹ ഹ!
ങ്ഹാ, കുത്തും കോമയുമൊക്കെ ഇടണം, എന്നാലേ അര്‍ത്ഥഭംഗി മുഴുവനായും ആസ്വാദകരില്‍ എത്തിക്കാനാവൂട്ടൊ. (കുറ്റവും കുറവും കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ ;) ആശംസകള്‍ നേരുന്നു)
എല്ലാവര്‍ക്കും നന്ദി.നിശാസുരഭി‘,സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
സത്യം, പക്ഷെ അത് നാളെയോ മറ്റന്നാളോ മാത്രമാണ്, ഹ ഹ ഹ!‘ഇതു തന്നെയാണ് പറയാന്‍ ശ്രമിച്ചതും.നന്ദി.
:-)
nice
സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം
ഏങ്ങനെയാ വിഷം അടിച്ച് പാളത്തിൽ കിടന്നിട്ട് ഇടിവെട്ടേറ്റ് പാമ്പു കടിയേറ്റ് ട്രെയിൽ കയരി ചാകാനോ?.
അതും സമയം കിട്ടിയാൽ.
:)
എല്ലാവര്‍ക്കും നന്ദി
kollaam to...
Post a Comment