രണ്ട് കാളകളുണ്ടായിരുന്നിട്ടും
അപ്പന്‍ ഉപ്പൂറ്റിതേഞ്ഞ് ചത്തു.
കാളവണ്ടിയൊന്നുണ്ടായിരുന്നിട്ടും
ഞാന്‍ ചത്തത്
ചക്രശ്വാസം വലിച്ച്...
നല്ലൊരു വണ്ടിക്കാരനായിരുന്നിട്ടും
മകനെ
നാട്ടുകാര്‍
ചമ്മട്ടിക്കടിച്ചു കൊന്നു.
കഥ ഇങ്ങനെയൊക്കെയായിട്ടും
കടലാസിലൂടെ
ചക്രങ്ങള്‍
ഉരുണ്ടുകൊണ്ടേയിരിക്കുന്നു...
Friday, December 29, 2006
Subscribe to:
Post Comments (Atom)
3 comments:
ഒതുക്കവും ചന്തവുമുള്ള എഴുത്ത്, വിശാഖ്. ബൂലോകത്തിലേക്ക് സ്വാഗതം.
നല്ല ഉശിരന്‍ എഴുത്താണല്ലോ വിശാഖേ.
ബൂലോകത്തേയ്ക്കു് സ്വാഗതം.
Post a Comment