Monday, March 12, 2007

കറണ്ട് വാഴ

മൂടുതുരന്ന്
മുടിക്കാതിരുന്നാല്‍
മുഴുത്തൊരു കുല
പകരം തരാമെന്ന്
വാഴ.

കനിവിന്റെ ഞെട്ടിറ്റ
നനവുപോലെ
നടുവളഞ്ഞ്‌
നെഞ്ച്‌ കുനിഞ്ഞ്‌
ചുണ്ടിലേയ്ക്ക്‌
ഒലിച്ചിറങ്ങി
വാത്സല്യമൂറുന്നൊരു
വാഴക്കുല.

പഴവും തിന്നു
തടയും കരണ്ട്‌
മാണവും മറിച്ചിട്ടു..
തുരപ്പന്‍!

വിഷം തീണ്ടിയ മണ്ണില്‍
പട്ടുപോകുന്ന
കന്നുകളെ നോക്കി
നെടുവീര്‍പ്പിട്ടു
വേനല്‍.

കൊലയല്ലേ..
ഈ ‘കുല’ച്ചതിയുടെ
ഗുണപാഠം ഹൃദിസ്ഥമായ്‌
കുലച്ചുനില്‍പ്പുണ്ട്‌
പൂരപ്പറമ്പുകളില്‍
‍മൂടോടൊടുക്കിയ
പച്ചപ്പിന്റെ
പിന്മുറക്കാര്‍...,
കൊതിപൂണ്ട്‌
കണ്ണുതെറ്റി
ഒരു കിടാവെങ്ങാന്‍
‍കുടപ്പനിലെത്തുള്ളി
തേന്‍ കുടിക്കാനാഞ്ഞാല്‍
‍അണ്ണാക്കിലേയ്ക്കിറ്റുവരും
കര്‍മ്മദോഷത്തിന്റെയൊരു
പതിനൊന്നു കേ വീ ലൈന്‍!

7 comments:

വിശാഖ് ശങ്കര്‍ said...

‘വിഷം തീണ്ടിയ മണ്ണില്‍
പട്ടുപോകുന്ന
കന്നുകളെ നോക്കി
നെടുവീര്‍പ്പിട്ടു
വേനല്‍.’

പുതിയ കവിത,‘കറണ്ട് വാഴ’

ടി.പി.വിനോദ് said...

ജീവിതത്തിന്റെ പാഷാണ നേരുകള്‍...അല്ലേ?

വിഷ്ണു പ്രസാദ് said...

nalla kavitha.
കൃത്രിമലോകം നീട്ടുന്ന അത്യാഹിതങ്ങളിലേക്ക് ചൂണ്ടുന്ന വിരല്‍...

Unknown said...

ഇലവന്‍ കെ.വി ലൈന്‍ അണ്ണാക്കിലേക്ക്‌ വന്നാലെന്താ, ഒന്നാന്തരം ആത്മചൈതന്യത്തോടെ കിടാവിനു കാലപുരിക്കയം കാണാമല്ലോ!

നന്നായിട്ടുണ്ട്‌ കവിത.

വിശാഖ് ശങ്കര്‍ said...

ലാപുട,വിഷ്ണു,യാത്രാമൊഴി ..നന്ദി.

അനിലൻ said...

നെടുവീര്‍പ്പുകള്‍... നെടുവീര്‍പ്പുകള്‍
ഒക്കെ വെറുതെ
ഒരു കാര്യവുമില്ല വിശാഖ്
നന്നായിട്ടുണ്ട് കവിത

വിശാഖ് ശങ്കര്‍ said...

അനിലേ..,നന്ദി.