Sunday, May 13, 2007

മൂന്നു വരി വീതം

മനുഷ്യന്‍


മൂന്നടി ചോദിച്ചു ചെന്ന ദൈവത്തിനെ
ഭൂതവും ഭാവിയും കൊണ്ടു മോഹിപ്പിച്ചു
വര്‍ത്തമാനത്തിലേ വായിച്ചു തീര്‍ത്തവന്‍!


പറയുന്നത്


ശാഠ്യങ്ങളുള്ളൊരുനോവാണ് ജീവിതം
കൊള്ളാമെന്നോരു തലോടലില്‍
കുടുങ്ങിപ്പോയതാണതിന്‍ ചുമലുകള്‍..


ആത്മകഥ


കഥയില്ലയ്മകളെക്കുറിച്ച് എന്തുപറയാന്‍!
ജീവിച്ചിരിക്കുമ്പോള്‍ പാടിനടക്കും
പിന്നെ നാട്ടാരു പറഞ്ഞു ചിരിക്കും..

11 comments:

വിശാഖ് ശങ്കര്‍ said...

എന്തൊക്കെയോ പറയുവാന്‍ വീണ്ടും ഒരു ശ്രമം കൂടി..
“കഥയില്ലായ്മകളെക്കുറിച്ചെന്തു പറയുവാന്‍
ജീവിച്ചിരിക്കുമ്പോള്‍ പാടിനടക്കും
പിന്നെ നാട്ടാരു പറഞ്ഞു ചിരിക്കും!“

Pramod.KM said...

മൂന്നുവരികളും ഒന്നിനൊന്ന് മെച്ചം. :)

വിഷ്ണു പ്രസാദ് said...

മൂന്നും നന്നായി.

വല്യമ്മായി said...

മൂന്നും ഇഷ്ടമായി,രണ്ടാമത്തേത് കൂടുതല്‍ നന്നായി.

വിശാഖ് ശങ്കര്‍ said...

പ്രമോദ്,വിഷ്ണു,വല്യമ്മായി..

കൊള്ളാമെന്ന തലോടലിന്റെ
ആ മൂന്നു വരികള്‍ക്ക്
ഞാന്‍ കടപ്പെട്ടിരിക്കുന്നു.

പൊന്നപ്പന്‍ - the Alien said...

തലോടലില്‍ കുടുങ്ങിപ്പോയ ചുമലുകള്‍,
വര്‍ത്തമാനപ്പത്രമായി ദൈവത്തിനെ വായിക്കുന്നവന്‍..

ചങ്ങാതീ.. ഒരു ചെറിയ മുറത്തില്‍ ഒരു പെരുങ്കടലിനെ പാറ്റിയെടുത്തല്ലോ.. ഹാ.. ഞാന്‍ സ്വപ്നം കണ്ടു മരിക്കും.!

ടി.പി.വിനോദ് said...

‘ദൈവത്തെ വായിച്ചുതീര്‍ത്തവന്‍’- ശരിക്കും ചാര്‍ജ്ജുള്ളത്...

Kuzhur Wilson said...

വെറുതെ വന്നതാ. നിന്റെയും നീറ്റല്‍ കാണാന്‍

mumsy-മുംസി said...

നല്ലത്‌, നന്ദി

വിശാഖ് ശങ്കര്‍ said...

പൊന്നപ്പന്‍, ലാപുടാ..
ചുമലിലൊന്നു തലോടിപ്പൊകുവാന്‍ വീണ്ടും വന്നതില്‍ ഏറെ സന്തോഷം
വിത്സാ,
നീ ഇങ്ങോട്ടുവന്നില്ലെങ്കില്‍ ഞാന്‍ അങ്ങോട്ടു വരും.:)
മുംസി,
വീണ്ടും കണ്ടതില്‍ സന്തോഷം.

കെ.പി said...

കൊള്ളാം എന്ന് ഒരു തലോടല്‍ കൂടെ..

മനുഷ്യന്‍ പ്രത്യെകിച്ചും ഇഷ്ടമായി.

കെ.പി