ഇടവപ്പാതിയെ
കടലാസിലാക്കാന്‍പോയ്
കയ്യും കനവും
മരവിച്ച കുളിരിലൊരു
കവിത വിറച്ചു പിന്മാറുമ്പോള്‍,
വിരലുകള്‍ വിറപൂണ്ട്
വാക്കിന്റെ ചിത കൂട്ടി
ഉടലു തീകാഞ്ഞ്
തിരുശേഷിപ്പിന്റെ
ഒരുപിടി ചാരം കൊണ്ട്
മഴവെള്ളത്തിലൊരു
ചിത്രം വരയ്ക്കും...
വാക്കിന്റെ തരിയേറ്റ്
പോറിയ വെള്ളത്തില്‍
നോവിന്റെ ഓളമിട്ട്
കാറ്റൊരു പാട്ടും പാടും...
നീറുന്ന വരകള്‍ കൊണ്ട്
നോമ്പുനോറ്റ വരികളില്‍
വയ്യെന്ന് കൈപൊത്തി
മുറിയടച്ച്
അപ്പോഴൊരു കൂര
ചോരുന്ന വാക്കുകള്‍ കോര്‍ത്തൊരു
മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങും.
Monday, May 21, 2007
Subscribe to:
Post Comments (Atom)
6 comments:
നാട്ടില്‍ മഴതുടങ്ങി എന്നുകേട്ട് ഇവിടെ കുട നിവര്‍ത്തി ഒരു പാട്ട്..!
മഴയുടെ നോവ് നന്നായി അനുഭവിപ്പിക്കുന്നു ഈ വരികള്‍
നനനനഞ്ഞോരോ നടപ്പാതയും നീണ്ടു-
നിലവിളിപ്പാണോര്‍മ്മ നീറുന്ന നോട്ടത്തില്‍.
കവിത നന്നായി...:)
ഞാനും നനയുന്നു
വല്യമ്മായി,
മഴയുടെ നോവ് അറിയാനെത്തിയതിനു നന്ദി.
ലാപുട,
“നനനനഞ്ഞോരോ നടപ്പാതയും നീണ്ടു-
നിലവിളിപ്പാണോര്‍മ്മ നീറുന്ന നോട്ടത്തില്‍”
ഈരടി ഗംഭീരമായി..:)
ഇടങ്ങളേ,
കുട തരാനില്ലെനിക്കൊരു
കുടവയറുപോലും..!
നന്ദി.
ചോരുന്ന വാക്കുകള്‍ തീര്‍ത്ത മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങുന്ന കൂര..
ഞാന്‍ എന്തു പറയാനാ..ഈ രംഗങ്ങള്‍ക്ക് ഞാനും കാഴ്ചക്കാരനാണ് എന്ന് തോന്നി.
Post a Comment