കറുത്ത ചക്രത്തിന്റെ
ഓരം പറ്റി
വെളുത്ത് ശങ്കിച്ചൊരു
ചെറിയ മുട്ട.
അതിലാരോ
വരച്ചു ചേര്‍ത്ത
കുരുന്നു കണ്ണുകള്‍,
മൂക്കും വായും.
കാലമൊന്നനക്കിവിട്ടാല്‍
ഉരുളും ചക്രങ്ങള്‍
അരഞ്ഞ മുട്ടത്തോടൊരു
കാറ്റുവന്നു വെടുപ്പാക്കും.
ഏതു കര്‍ക്കിടകം വന്ന്
തേച്ചാലും മാച്ചാലും
കറ കനയ്ക്കുമാ
വഴിയൊടുങ്ങുവോളം
രണ്ടു കണ്ണുകള്‍
മൂക്കും
ഒന്നു കരയുവാന്‍
നേരം കിട്ടാതെ പോയ
വായും.
തെരുവുകള്‍
ഓര്‍ത്തിരിക്കുന്ന
അശരീരികളെല്ലാം
'അമ്മേ' എന്നായത്
അതുകൊണ്ടാവും.
Monday, June 18, 2007
Subscribe to:
Post Comments (Atom)
7 comments:
ഒന്നും പറയാനില്ല.
ഒരു പോസ്റ്റ്...,
“തെരുവുണക്കാത്തത്”.
ജനിക്കും മുമ്പേ മരിച്ച വാക്കുകള്‍
അതെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
കവിത നന്നായിരുന്നു.
"തെരുവുകള്‍ ഓര്ത്തിരിക്കുന്ന അശരീരികള്.." നന്നായി.
അരഞ്ഞ മുട്ടത്തോടിനെ കാറ്റ് വന്ന്‍ വെടുപ്പാക്കും എന്നത് മഴ എന്നാകാമയിരുന്നൊ എന്ന്‍ തോന്നി.
കെ.പി
നളന്‍,
“അതെ.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം”
നന്ദി.
പെരിങ്ങോടന്‍,
ഇഷ്ടമായെന്ന് അരിഞ്ഞതില്‍ സന്തോഷം.
കെ.പി,
ഓര്‍മ്മകളുടെ വെടിപ്പാക്കലില്‍ മഴയെക്കാള്‍ യോജിക്കുക കാറ്റാണെന്ന് തോന്നി.അതുകൊണ്ടാണ്...
നന്ദി,വായനയ്ക്കും നിര്‍ദ്ദേശത്തിനും.
നല്ല കവിത മാഷേ.
അവസാനത്തെ വരികളിലെ ഊഹം ഏറെ ഇഷ്ടമായി.:)-
അന്നേ വായിച്ചതാണ്. ഇന്നെന്തോ ഒരു തെരുവിനെക്കുറിച്ചോര്‍ത്തപ്പോള്‍ ഇവിടവുമോര്‍ത്തു..
Post a Comment