ഇനി ഓടാന്‍ വയ്യെന്ന്
കാലുകള്‍ നിലച്ചപ്പൊ
ഓട്ടം നിര്‍ത്തി
ദൂരത്തിന്റെ
കഥ പറയാന്‍ തുടങ്ങി.
ഇനി കേള്‍ക്കാന്‍ വയ്യെന്ന്
കാതുകള്‍ അടഞ്ഞപ്പൊ
നാവടക്കി
കേള്‍വിയുടെ
പാട്ടെഴുതാന്‍ തുടങ്ങി.
ഇനിയൊന്നും കാണാനും
കേള്‍ക്കാനും വയ്യെന്ന്
ചെവിതലകള്‍
ഒരുമിച്ച്‌കെട്ടപ്പൊഴാണ്
കട്ടിലീന്നു വീണ്
കിനാവിന്റെ
ഫ്യൂസ് പോയത്.
"ആണുങ്ങളുവന്ന്
ഊരിക്കോണ്ട് പോയി,
നിങ്ങടെ ഒടുക്കത്തെ
ഒരു പൂതി..! "
പെമ്പ്രന്നോത്തി
അടുപ്പത്തു വച്ച
ഒരു കലം പിരാക്കെടുത്ത്
അടുക്കളപ്പുറത്ത്
മണപ്പിച്ചു നിന്ന
നായയുടെ
തലവഴി കോരി.
നിലത്തു കിടന്ന്
ഉറങ്ങിപ്പോയ സ്വപ്നം
ഒന്നു തിളച്ചു.
പിന്നെ
അതും അങ്ങാറി...
Wednesday, December 5, 2007
Subscribe to:
Post Comments (Atom)
20 comments:
നല്ല കവിത.......
സമയത്തു തന്നെ കവിത വാങ്ങിവെച്ചതിനാല്‍ ബൂലോകര്‍ക്ക് ആസ്വദിക്കാന്‍ പറ്റി.
നന്നായിരിക്കുന്നു.....
അഭിനന്ദനങ്ങള്‍.....
നല്ല ചൂടുള്ള കവിത
പക്ഷേ ചൂടാറിപ്പോയല്ലോ പ്രിയാ..
ആറിയെങ്കിലും കവിതയുടെ പൊള്ളല്‍ ബാക്കിയുണ്ടല്ലോ:)
നന്നായി.
ചില പ്രശ്നങ്ങള്‍ സ്വയമേവ പരിഹരിക്കപ്പെടും. വേണ്ടത്ര കാത്തിരിക്കണമെന്നു് മാത്രം! :)
ഉറങ്ങിപ്പോകുന്ന സ്വപ്നവും ഉറക്കത്തില്‍ അതിന്റെ തിളപ്പും...ശക്തമായ ബിംബം..
മനോഹരമായ കവിത
വാക്കിനെ സസൂക്ഷ്മം പ്രയോഗിച്ചിരിക്കുന്നു
ആശംസകള്‍
ബാജി,പ്രിയ,വല്‍മീകി,പ്രമൊദ്,സി.കെ.ബാബു,ലാപുട, ജ്യോനവന്‍...,
കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.
ചൂടും ചൂരും ചെത്തവും ആറിയപ്പോള്‍ ജീവിതത്തില്‍ പിന്നെയെന്ത് ബാക്കി?
നന്നായിരിക്കുന്നു വിശാഖ്.
ബാക്കി ഉറക്കമാണ് എനിക്ക്..ഓര്‍മ്മയുടെ ഒരു തരിപോലും അവസാനിപ്പിക്കാത്ത ഒരു അടങ്ങലിന്റെ സംക്ഷിപ്ത രൂപം.
നന്ദി, വായനയ്ക്കും കുറിപ്പിനും.
കയ്പോ മധുരമോ എരിവോ?
അതേ അനിലാ..,കയ്പ്പോ മധുരമോ എരിവോ..
"ആണുങ്ങളുവന്ന്
ഊരിക്കോണ്ട് പോയി,
നിങ്ങടെ ഒടുക്കത്തെ
ഒരു പൂതി..! "
very good lines.........
Dear Vishk,
It is good
Seban
മുഹമ്മദിനും സെബാനും നന്ദി.
ipozha varan kashinje..
nalla kavithakal !
aasamsakal .
ഇപ്പോഴാ ഇതു കാണുന്നത്. എല്ലായ്പ്പോഴും ഇങ്ങനെ തന്നെയാണ്. ഏത് പൊള്ളലും :)
വഴിപോക്കനും, ആരോ ഒരാള്‍ക്കും നന്ദി.
എവിടെ ആറാന്‍ ... അങ്ങനെ ആറിപോകുന്നതാണോ
അങ്ങനെയങ്ങ് ആറിപോവില്ലായിരിക്കും ,അല്ലേ..:)
നന്ദി ദീപു:സന്ദീപ്.
Post a Comment