Sunday, February 3, 2008

ശരി...!

ഉത്തരം അറിയുവാന്‍
ഒരു ചോദ്യം ചോദിച്ചാല്‍ മതിയെന്ന്
ലളിതവല്‍ക്കരിച്ചതാണ്‌
എന്റെ തെറ്റ്‌.

ഒരു ചോദ്യത്തിന്‌
ഒരൊറ്റ ഉത്തരമെന്ന്
ആദര്‍ശവല്‍ക്കരിച്ചതാണ്‌
നിന്റെ തെറ്റ്‌.

നമുക്കു പുറത്ത്‌
പന്തലിക്കാതെ പോയ
ഉത്തരത്തിന്റെ ഗര്‍ഭമായിരിക്കണം
നമ്മളിനിയും മുറുക്കിത്തീര്‍ക്കാത്ത
ആ വൃത്തത്തിന്റെ
ശിഷ്ട സന്തതി.

10 comments:

മൃദുല said...

:)

Pongummoodan said...

ഉത്തരം അറിയുവാന്‍
ഒരു ചോദ്യം ചോദിച്ചാല്‍ മതിയെന്ന്
ലളിതവല്‍ക്കരിച്ചതാണ്‌
എന്റെ തെറ്റ്‌.

:)

umbachy said...

ഞാനെന്തു തെറ്റു ചെയ്തു...?

siva // ശിവ said...

വളരെ വലിയ ചിന്ത...നന്ദി....

NEAR BY said...

ശരിയാണ്‌, 'എവിടെ നിന്നു വരുന്നു' എന്നു ചോദിചാല്‍, വീട്ടില്‍ നിന്നു പുരപ്പെട്ടു, കവല കടന്നു ഇവിടെ എത്തിചേര്‍ന്നു എന്നു പറയാന്‍ 'ചോദ്യം' അനുവദിക്കുന്നില്ല. 'വീട്ടില്‍ നിന്നു വരുന്നു' ഇന്നു മാത്രം ശരി.

നിരക്ഷരൻ said...

ജവാബ് നഹി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ശരികണ്ടെത്തുവാന്‍ ഒരു ശ്രമം..
എവിടെ ദൈവമേ സത്യമെന്ന രത്നം ..?
അതു ഈ ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുന്നൂ.

ടി.പി.വിനോദ് said...

ലളിതവത്കരണം, ആദര്‍ശവത്കരണം, ഒടുക്കം വൃത്തവത്കരണം...ശരി തന്നെ..:)

വിശാഖ് ശങ്കര്‍ said...

കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.

Pramod.KM said...

ശരി തന്നെ:)