Thursday, August 7, 2008

ഏര്‍പ്പാട്

ജീവിച്ചിരുന്നാല്‍
ഒരുപാട്‌ പാട്‌.

ചത്തുകഴിഞ്ഞാല്‍ പിന്നെ
ഇരുപാടും പാട്‌.

ചത്തതിനൊത്തപോല്‍
ജീവിച്ചിരുന്നാല്‍
മെച്ചത്തില്‍ കഴിക്കാവുന്ന
ഈ ഏര്‍പ്പാട്‌..!

12 comments:

keralainside.net said...

Your post is being listed by www.keralainside.net.
It is not categorised please submit your blog post category details to us using GET CATOGERISED option..( When ever you write next blog post please submit your blog post category details to us)
this website is under test run will be fully functional from the 15th of August
Thank You..

ഫസല്‍ ബിനാലി.. said...

എന്താ പാട് ഇത് വായിച്ചെടുക്കാന്‍..
കഷ്ടപ്പാട് തന്നെ
ആശംസകള്‍

തണല്‍ said...

അല്ലാ ഭായീ,
ഇപ്പ എന്തര് പ്രച്നങ്ങള്..?
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലുമെന്ന സ്ഥിതിയിലായോ?

Ranjith chemmad / ചെമ്മാടൻ said...

കഷ്ടപ്പാട് തന്നെ
പോരാത്തതിന്‌ കടപ്പാടും!

പാമരന്‍ said...

..

smitha adharsh said...

സത്യം..സത്യം..എല്ലാം കൂട്ടിമുട്ടിക്കാന്‍ എല്ലാവരും പെടാപാട് പെടുന്നു.

ഗോപക്‌ യു ആര്‍ said...

ഇങ്ങനെ പാട്‌ പെടണോ?

CHANTHU said...

നന്നായി എഴുതിയിരിക്കുന്നു. അഭിനന്ദനം.

Mahi said...

ഞാനും ആലോചിക്കായ്കയില്ല മെച്ചത്തില്‍ കഴിയുന്ന ഈ ഏര്‍പ്പടിനെ കുറിച്ച്‌

ധ്വനി | Dhwani said...

ഇതു മഹാ പാടായി... :D

Raji Chandrasekhar said...

ഓരോ ഏര്‍പ്പാടിനും എന്തു പാടാ...

വിശാഖ് ശങ്കര്‍ said...

എല്ലാവര്‍ക്കും നന്ദി.