വല്ലപ്പോഴും
നേരില്‍ കാണുമ്പോള്‍
നാലുവാക്കില്‍ ഒതുക്കാന്‍
കഴിയാതെപോകുന്നവ
മേലില്‍
കണ്ടാല്‍ തിരിഞ്ഞുനടക്കും വരെ
നിങ്ങളെ മടുപ്പിക്കുന്നെങ്കില്‍
നിങ്ങളെപ്പോലെ പലരോട്
നിത്യവും ചിലയ്ക്കുന്ന നാവ്
എത്ര മടുപ്പിച്ചിരിക്കണം
പലായനത്തിന് വഴികളില്ലാതെ
കുടുങ്ങിപ്പോയ എന്റെയീ
പാവം ചെവികളെ!
നെല്ലിപ്പലക കണ്ടപ്പൊഴാണ്
നടുവിരലെടുത്തങ്ങോട്ട് വയ്ക്കാന്‍
കൈപ്പത്തിക്ക് നിര്‍ദ്ദേശം കൊടുത്തത്.
എന്നിട്ടും
തെകിട്ടിവന്ന ഒച്ചകളില്‍ വിരലിട്ട്
തെരുവോരത്തെന്നെ കുനിച്ചിരുത്തി
ദുഷ്ടന്‍..!
അതുവഴി വന്ന
ഒരജ്ഞാത സുഹൃത്ത് ക്ഷണിച്ചു
അറുപത് വിട്ടാല്‍ മാറും, വാ..
ഭാഗ്യം..,
Subscribe to:
Post Comments (Atom)
12 comments:
അതേ, സ്വാഭാവികം മാത്രം.............
ഒരു ഭൂമിശാസ്ത്രമോ മഴയോ തന്മയീഭാവമോ കൂടിത്തരൂ വീണ്ടും.. :(
:)
നാം തന്നെ നമ്മുടെ പാരയാകുന്നു. പിന്നെ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവ് എന്നു പറയുന്ന കാലം, ലോകം..!
ലതിക്കും, അണ്ണാറക്കണ്ണനും, കുഞ്ഞനും നന്ദി.
പാമരാ,
ഹഹ, ഓരോന്നിനും ഒരോ സമയമൊക്കെ ഇല്ലെ പാമരാ..:)
മദ്യപിച്ചിട്ടാവുമ്പോള്‍ ഛര്‍ദ്ദി-ലഹരിയോട് ജീവന്റെ കലഹം..കലഹിക്കുകയാണോ അതോ ആഘോഷത്തില്‍ ചേര്‍ന്ന് തുളുമ്പുകയാണോ?
അപ്പോഴത് കലഹമായിരുന്നോ? രാഷ്ട്രീയ ശരീരമേ ... !
എന്നിട്ടും
തെകിട്ടിവന്ന ഒച്ചകളില്‍ വിരലിട്ട്
തെരുവോരത്തെന്നെ കുനിച്ചിരുത്തി
ദുഷ്ടന്‍..!
ശാന്തിയില്‍ തൂറ്റുന്നവരെന്ന് ആറ്റൂര് വെറുതെയല്ല പറഞ്ഞത്
വിശാഖിന്റെ എഴുത്തുകളെല്ലാം മനോഹരം. ഒരുപാടിഷ്ടമായി
really superb lines!!
"പലായനത്തിന് വഴികളില്ലാതെ
കുടുങ്ങിപ്പോയ എന്റെയീ
പാവം ചെവികളെ!"
ഈ വരികള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു (കവിതയില്‍ നിന്നും വേറിട്ട ഒരുതലത്തിലും) ഇന്നത്തെ യാത്രക്കിടയില്‍ നാലു ചുറ്റും ഇരുന്ന് മൊബൈല്‍ ഫോണില്‍ സൊള്ളിക്കൊണ്ടിരുന്ന ആ ചെറുപ്പക്കാരോട് എന്‍റെ കാതുകള്‍ വീണ്ടും വീണ്ടും പറയാതെപറഞ്ഞ അതേ വാക്കുകള്‍.
എല്ലാവര്‍ക്കും നന്ദി.
Post a Comment