ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്
ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്
ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്
ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്
തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്
എന്നിട്ടും
ചാരാന്‍ മറന്ന വാതില്ക്കല്
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്ത്തെഴുന്നേല്പ് സ്വപ്നം കാണുകയാണ്
കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്
Friday, November 20, 2009
Subscribe to:
Post Comments (Atom)
8 comments:
ഉള്ളിന്റെയുള്ളിലൊരു ലോകം..അതിൽ കുറേ സ്വപ്ങ്ങൾ...കാത്തിരിപ്പുകൾ.....
നല്ല കവിത.
great maashe.
ഇത് മൃതം മൃതം എന്നു സ്പന്ദിക്കുന്നുണ്ട്...
നന്ദി.
നന്നായിരിക്കുന്ന്, വിശാഖ്. നിറയെ വിഷയത്തോട് ചേര് ന്നുനില്‍ക്കുന്ന നല്ല ബിംബങ്ങള്‍. അഭിനന്ദനങ്ങള്‍.
മനോഹരമായ ബിംബങ്ങള്‍..വ്യത്യസ്തമായ എഴുത്ത്
good one!
മൃതസ്വപ്നങ്ങള് അങ്ങിനെയാണു. മൃതദേഹത്തിലുംഉയിര്ത്തെഴുന്നേറ്റെന്നിരിക്കും. നന്നായിരിക്കുന്നു.
Post a Comment