വലിയ
ഒളിപ്പോരാണെന്നായിരുന്നു
ഭാവം
അറിഞ്ഞില്ല
നിഴലുകളിലായിരുന്നു
ഒളിയിടം
സൂര്യനും
ഒറ്റിക്കൊടുക്കപ്പെട്ട ഒരു സന്ധ്യയില്‍
പിടിക്കപ്പെട്ടു
പിന്നെ
ആയുസ്സിന്റെ തുറന്ന ജയിലില്‍
ജീവപര്യന്തം
ഇനി
ഉദയമില്ലെന്നുറപ്പിച്ചൊരു രാത്രിയില്‍
തടവു ചാടിയതാവണം
അല്ലാതെ
തൂങ്ങിച്ചാവാനവരെന്നാണ്
വെറും ഉടലുകളില്‍ ജീവിച്ചിരുന്നത്

4 comments:
കൊള്ളാം,ആശംസകള്‍
നല്ല കവിത :)
ഒപ്പം വിഷു ദിനആശംസകളും ...താങ്കളുടെ ഈമെയില്‍ വിലാസം നല്‍കാമോ?
sonag82@gmail.com
കൊള്ളാം
Post a Comment