Friday, May 14, 2010

വില്പത്രം

ചത്താല്‍
ശരീരം കത്തിച്ചുകളയരുത്

കണ്ണുകള്‍
നേത്രബാങ്കിനു നല്‍കണം

മസ്തിഷ്കമരണമെങ്കില്‍
ഉപയോഗക്ഷമമായതൊക്കെ ഉപയോഗപ്പെടുത്തണം

ഒന്നും നടന്നില്ലെങ്കില്‍
ഉടലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം

ഒക്കെ ശരി
പക്ഷേ ആത്മാവ്....?

അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക

ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ

10 comments:

Unknown said...

അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക
ദൈവത്തിനും വേണ്ടായെങ്കില്‍ എന്താ ചെയ്കാ..?

പട്ടേപ്പാടം റാംജി said...

ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ

കലക്കി.
കുത്തിക്കയറിയ വരികള്‍.

Jayesh/ജയേഷ് said...

ഭീകരം തന്നെ

Kalavallabhan said...

ഹേ, ലോട്ടറി ടിക്കറ്റിനും 10 രൂപയെങ്കിലും കൊടുക്കണം.
ഇതു വെറുതെ കിട്ടിയതല്ലേ.

Junaiths said...

ദൈവത്തിനും വേണ്ടാത്തതിനാലാവണം
പണ്ടേ ഇങ്ങോട്ട് കൊടുത്തു വിട്ടത്.

സെറീന said...

കൈവെള്ളയില്‍ ആ ആത്മാവ്
നിവര്‍ത്തി വച്ചു വായിച്ചു ദൈവം മരിച്ചുപോകും!

സ്നേഹതീരം said...

എന്തിനാ അങ്ങനെ ഒരു ഉപമ പറഞ്ഞത്.. ആര്‍ക്കുംവേണ്ടാത്ത ഒരു ഇരുട്ടിന്റെ ആത്മാവ് അപമാനിക്കപ്പെടുന്നതു പോലൊരു തോന്നല്‍.. വല്ലാത്തൊരു നൊമ്പരം..

Unknown said...

ഉപമ നന്നായി ...

ധന്യാദാസ്. said...

ഒക്കെ ശരി
പക്ഷേ ആത്മാവ്....?

ഇഷ്ടമായി. വ്യത്യസ്തതയുള്ള പ്രമേയം.. എഴുത്ത്.

NANA SYNDRIZ said...

good one dear