മൂക്കിൽ വിരൽ വച്ചു നോക്കി
മരിച്ചിട്ടൊന്നുമില്ല
ഒരുമാതിരി
ഓവുചാലിൽ വീണ്
അഴുകിപ്പോയതുപോലെ
ഒരു ശവഗന്ധം മാത്രം
ജലദോഷംകടുത്തു
സൈനസ് ഗുഹകളിൽ
പഴുപ്പടിഞ്ഞ്
ചീഞ്ഞുനാറുന്നതാണെന്ന്
പുസ്തകത്തിലെ ആന്റി
പുള്ളിക്കാരി ബയോട്ടിക്കാണേ
തുളസിയിലയും ചുക്കും
കുരുമുളകും കരിപ്പട്ടിയുമിട്ട്
കാപ്പി തിളപ്പിക്കണമെന്നാണ്
അമ്മയുടെ കൈപുണ്യം
അത് നാട്ടറിവുകളില്‍
വളയിട്ട കൈ കൊണ്ട്
വിക്സ് വെപോറബ്
മുതുകത്തും നെഞ്ചത്തും
മൂക്കിലും തൊണ്ടയിലും
മെല്ലെ ഉഴിഞ്ഞാൽ മതിയെന്നു
പ്രണയാര്ദ്രയായ ഭാര്യ
ഏതോ പരസ്യത്തിലെയാണ്
ഉള്ളിലങ്ങനെ
വളർന്നു വളർന്ന് ഒടുക്കം
വെളിച്ചം കാണാതെ
ചത്തുപോവുന്നതിനെയൊക്കെ
കീറി പുറത്തെടുക്കാൻ
ഇതിനെവിടെ ഗർഭപാത്രമെന്ന്
എനിക്കാണെങ്കിലോ
പരമപുച്ഛം
അതിനു പക്ഷേ
അങ്ങനെ
എന്നോടെന്നൊന്നുമില്ല
1 comment:
ഈ അനുരണനം നന്നായിരിയ്ക്കുന്നു
Post a Comment