കാഴ്ച
അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു
കാരണം
നമ്മള് അന്ധമായ്
പ്രണയത്തിലായിരുന്നു
പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു
അന്യമായ കാഴ്ചകളിലൂടെ
നമ്മള് അപരിചിതരായത്
അന്നുമുതല്ക്കായിരുന്നു
അളവ്
പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.
അവള് പറഞ്ഞു
പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.
Saturday, September 1, 2007
Subscribe to:
Post Comments (Atom)
14 comments:
പ്രണയം എന്നും
നമുക്ക് മുകളിലായിരിക്കട്ടെ.
എന്തെന്നാല്‍
നേര്‍ക്ക് നേര് നിന്നാല്‍
അത് നമ്മെ
പരിഹസിച്ചേക്കാം...
രണ്ടു കവിതകളും മനോഹരമായിട്ടുണ്ട്.
nannaayi
ഈ കയ്പന്‍ പ്രണയങ്ങളെ ഇഷ്ടപ്പെട്ട വിഷ്ണുവിനും, സനാതനനും നന്ദി.
കാഴ്ചയെപ്പറ്റി പറഞ്ഞത് പ്രണയത്തിലൊതുക്കിയതില് പരാതിയുണ്ട് :)
പ്രണയം ഒരു വിചിത്രമായ കാഴ്ച്ചയല്ലേ നളാ:)
കമിതാക്കളെ സംബന്ധിച്ചിടത്തോളം അവര്‍ എന്തു കാണുന്നു എന്നതൊരു പ്രശ്നമല്ല.എന്തിലും അവര്‍ അവര്‍ക്ക് വേണ്ടത് കണ്ടോളും.സാഫല്യം മുതല്‍ ഈ മായക്കാഴ്ച്ചകള് അഴിയുവാന്‍ തുടങ്ങും എന്നു മാത്രം :)
മറ്റു കവിതകളുടെ വായനാനുഭവം തന്നില്ല എന്നൊരു തോന്നല്‍...
പീന്നെ “കാഴ്ച” എന്നല്ലേ... “കാഴ്ച്ച” എന്ന് “ച” ഇരട്ടിപ്പിച്ച് പറയണോ? കഴിഞ്ഞ കവിതയിലും ചില അക്ഷരപ്പിശാചുകള്‍ കണ്ടു..(വൃതം.. എന്നിങ്ങനെ)..തിരുത്തുമല്ലോ..
കെ.പി.
അക്ഷരപ്പിശാചിനെ തുരത്താന്‍ സഹായിച്ചതിന് ഒരുപാട് നന്ദി.
പ്രണയം,
വിരഹം,
ജീവിതം,
വിരസം.
പിന്നെ........
മരണം.
പ്രനയം കൊണ്ടാണ് അന്ധതയെന്നു തിരിച്ചറിയാത്തത് ഒന്നാമത്തെ തെറ്റ്. എ ഫോറിനും തുടര്‍ച്ചകളുണ്ടെന്നു മനസ്സിലാക്കാത്തത് രണ്ടാമത്തെ തെറ്റ്.. ഇത് പ്രണയഭംഗ കവിതകള്‍..
നല്ല ഭംഗിയുള്ള കവിതകള്‍
ഒരുപാടിഷ്ടമായി
അഭിനന്ദനങ്ങള്‍...
nannayirikkunnu....pranayathe realistic aayi nokkikanunnu...alle?
രണ്ടും ഇഷ്ടമായി.
:)
മുഹമ്മദിനും,വെള്ളെഴുത്തിനും, ദ്രൌപദിക്കും, സീമയ്ക്കും നന്ദി.
Post a Comment