Wednesday, July 9, 2008

നിലപാട്

കടല്‍തീരത്ത്‌
മിഴുങ്ങസ്യാന്നങ്ങനെ
മാനം നോക്കി
മലര്‍ന്നു കിടക്കുമ്പോഴാണ്‌
മുങ്ങിച്ചാവുന്ന കൊച്ചിന്റെ
നിലവിളി കേട്ടത്‌.

ആദ്യം മനസില്‍ വന്നത്‌
മായാസിദ്ധാന്തമാണ്‌.
പിന്നെ ജനനമെന്താണ്‌,
മരണമെന്താണ്‌,
അവയെ ബന്ധിപ്പിക്കുന്ന
പാലമേതാണ്‌,
അതിലൂടെ പോകുന്ന
തീവണ്ടിയേതാണ്‌,
പെരുമണ്‍ ദുരന്തം
ഒരു ദുരന്തമാകുന്നതെങ്ങനെയാണ്‌
എന്നൊക്കെ ആലോചിച്ച്‌
ജ്ഞാനോദയത്തോളം എത്തിയപ്പൊ
നാശം..!, കുറേ ആള്‍ക്കാര്‍
‍നിലവിളിയും ബഹളവുമായ്‌
തെളിഞ്ഞു തീരാത്ത
എന്റെ വെളിപാടും താങ്ങിയെടുത്ത്‌
ഓടിപ്പോയി...

പിന്തിരിപ്പന്മാര്‍..!

10 comments:

ഗുപ്തന്‍ said...

അദ് തന്നെ ! :)

Ranjith chemmad / ചെമ്മാടൻ said...

ഒരു തീവണ്ടിക്കൂക്കുപോലങ്ങനെ
അനുരണനമുയറ്ത്തിയൊഴുകിപ്പോകുന്നു
കവിത; നന്ദി നല്ല വായന സമ്മാനിച്ചതിന്‌

വിഷ്ണു പ്രസാദ് said...

ഓരോരോ നിലപാടുകള്‍... :)

ധ്വനി | Dhwani said...

വല്ലാത്ത നിലപാടായിപ്പോയി!


കവിത നന്നായി!

വിശാഖ് ശങ്കര്‍ said...

ഗുപ്തന്‍,
അദ് തന്നേ....:)
രഞ്ജിത്തേ.., നന്ദി.
വിഷ്ണു...,:)
ധ്വനി,
നിലപാടിന്റെ വല്ലായ്മ കവിതയെ ബാധിച്ചില്ലെന്നറിയുന്നതില്‍ സന്തോഷം.

പാമരന്‍ said...

പിന്തിരിപ്പന്‍ മൂരാച്ചികള്‍!

മൂര്‍ത്തി said...

!

Mahi said...

ദാരിദ്ര്യത്തെ കുറിച്ചു പറയുമ്പോള്‍ എന്റെ പാപ്പന്‍ പറയുന്ന ഒരു കാര്യമുണ്ട്‌ ദാരിദ്ര്യം ഭാവന കൊണ്ട്‌ കാണാന്‍ പറ്റില്ലെന്ന്‌ അത്‌ അനുഭവിക്കുക തന്നെ വേണമെന്ന്‌
പിന്നെയൊരു ഫോട്ടൊയാണ്‌ അര്‍ദ്ധ പ്രാണനായ്‌ കിടക്കുന്ന ഒരു കുട്ടിയുടെ അടുത്തേക്ക്‌ ഒരു കഴുകന്‍ പറന്നു വരുന്നു (അങ്ങനെ തന്നെയാണെന്നാണെന്റെ ഓര്‍മ.അത്‌ ആ ഫോട്ടൊഗ്രാഫര്‍ക്ക്‌ വളരെയധികം വിമര്‍ശനങ്ങള്‍ വരുത്തി വെച്ചു.ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്നിട്ടു നില്‍ക്കെണ്ടത്‌ മനുഷ്യത്വമൊ അതൊ കലയൊ എന്നതായിരുന്നു പ്രശ്നം.പറഞ്ഞു വന്നത്‌ കലയും ജീവിതവും ഇടന്തടിച്ചു നില്ക്കുന്ന ചില അവസരങ്ങളുണ്ട്‌ ജീവിതത്തില്‍.അങ്ങനെയെന്തൊക്കയൊ ഫലിത രൂപേണ ഈ കവിതയും ധ്വനിപ്പിക്കുന്നുണ്ട്‌ അല്ലെങ്കില്‍ പ്രശ്നവത്കരിക്കുന്നുണ്ടെന്ന്‌ തോന്നി

വിശാഖ് ശങ്കര്‍ said...

പാമരാ...:)

മൂര്‍ത്തി..!
(സേവ് ദ കിഡ് കണ്ടിരുന്നു, അന്നേ..)
മഹി,
കെവിന്‍ കാര്‍ട്ടറുടെ ആ ഫോട്ടോ സംഭവത്തെ കുറിച്ച് എഴുതാന്‍ പണ്ട് ഞാന്‍ ഒരു ശ്രമം നടത്തിയിരുന്നു..:).
http://poemsanurananangal.blogspot.com/2007/02/blog-post_12.html

nalan::നളന്‍ said...

നട്ടെല്ല് എന്നൊരു സാധനമുണ്ട്..

അത് നേരേ നില്‍ക്കണമെങ്കില്‍ അല്പം രാഷ്ട്രീയബോധം വേണം, ഇല്ലെങ്കില്‍ അത് സ്വീകാ‍ാ‍ാ‍ാര്യത വളയുന്നിടത്തേക്ക് വളയും. അത്രേയുള്ളൂ.