Saturday, July 26, 2008

തന്മയീഭാവം

ഒരു മിനിറ്റ്‌ മാത്രം
ദൈര്‍ഘ്യമുള്ളൊരു ആവിഷ്കാരം.

മൂന്നുവട്ടം പിടഞ്ഞ്‌
അഭിനയം പൂര്‍ത്തിയാക്കിയ നടന്‍.

കാണികള്
‍നേരം കളയാതെ
ഓപ്പണ്‍ ഫോറത്തിലേയ്ക്ക്‌ ചേക്കേറി.

അമിതമായ തന്മയീഭാവം കൊണ്ട്‌
തകര്‍ന്നുപോയ ക്രാഫ്റ്റെന്ന്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വിലയിരുത്തി.

ഇനി ഒരൂഴം കൂടി
ചോദിക്കാനില്ലാത്തതുകൊണ്ട്‌
പരാജയപ്പെട്ട കലാരൂപം പിന്നെയും
കണ്ണടച്ചവിടെ ഒരേ കിടപ്പ്‌ കിടന്നൂന്ന് മാത്രം..!

8 comments:

Sanal Kumar Sasidharan said...

മേക്കപ്പില്ലാത്ത അവസാനത്തെ അഭിനയത്തിന് ഇത്രയും തന്മയത്വം കാണും.നന്നായി

മലയാളം ബ്ലോഗ്സ്പോട്ട് said...

കൊള്ളാം !
നല്ല പോസ്റ്റ്, ഇനിയും പ്രതീക്ഷിക്കുന്നു

പാമരന്‍ said...

പുകഴ്ത്താനെനിക്കു വാക്കുകളു പോലും കിട്ടുന്നില്ല..

വിശാഖ് ശങ്കര്‍ said...

സനാതനാ...,:)

മലയാളം ബ്ലോഗ്സ്പോട്ട്..., പ്രതീക്ഷയൊന്നും വേണ്ട.പോകുന്നിടം വരെ പോകട്ടേ എന്നു മാത്രം..:)

പാമരാ,
കിട്ടാത്ത വാക്കുകള്‍ തേടണ്ട.
നേരിട്ട് കാണുമ്പോള്‍
ഒരു കട്ടങ്കാപ്പിയും
കല്ലുകടിക്കാത്ത
ഒരു മുറി നിശബ്ദതയും
ഞാനെടുത്തോളാം...

വിശാഖ് ശങ്കര്‍ said...

സനാതനാ...,:)

മലയാളം ബ്ലോഗ്സ്പോട്ട്..., പ്രതീക്ഷയൊന്നും വേണ്ട.പോകുന്നിടം വരെ പോകട്ടേ എന്നു മാത്രം..:)

പാമരാ,
കിട്ടാത്ത വാക്കുകള്‍ തേടണ്ട.
നേരിട്ട് കാണുമ്പോള്‍
ഒരു കട്ടങ്കാപ്പിയും
കല്ലുകടിക്കാത്ത
ഒരു മുറി നിശബ്ദതയും
ഞാനെടുത്തോളാം...

Unknown said...

പറയാന്‍ വാക്കുകളില്ല
താങ്കളുടെ കവിതകള്‍
ഒരോന്നും ചിന്തകളെ വല്ലാതെ പിടിച്ചു ഉലക്കുന്നു.

Mahi said...

മരണത്തെ വളരെ തന്‍മയത്തത്തോട്‌ കൂടി തന്നെ താങ്കള്‍ അവതരപ്പിച്ചിരിക്കുന്നു

വിശാഖ് ശങ്കര്‍ said...

അനൂപേ,
എഴുതുന്നത് ആരെയെങ്കിലുമൊക്കെ സ്പര്‍ശിക്കുന്നു എന്നറിയുന്നത് ആശ്വാസമാണ്.നന്ദി.
മഹി,
തന്മയീഭവിച്ച വായനയ്ക്ക് നന്ദി.