കെട്ടിത്തൂങ്ങിയ പാട്ടുകള്‍ കൊണ്ടും
കനലൂതിപിടിപ്പിക്കാന്‍
കാറ്റിനേ കഴിയൂ.
വരികളോ, വാക്കോ
ലിപികകള്‍ക്ക് മുകളില്‍
കുറിച്ചുവച്ച സ്വരസ്ഥാനങ്ങളോ
പറന്നുപോകുന്നത്
കണ്ടാലും പകയ്ക്കാതെ
അതങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും.
കണ്ണടയും വഴി
ഓര്‍ത്തെടുക്കാനായില്ലെങ്കിലോ എന്ന്
മറവിയെ ഭയക്കാതെ
അലിഞ്ഞുകൊണ്ടേയിരിക്കും.
ഉറക്കത്തിനറിയാം
കാറ്റാണേറ്റവും മികച്ച
പാട്ടുകാരനെന്ന്.
അവന്
അനശ്വരത പോലുള്ള
ബാദ്ധ്യതകളോന്നുമില്ലെന്ന്.
Sunday, August 17, 2008
Subscribe to:
Post Comments (Atom)
11 comments:
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിത്തൂങ്ങിയ ഒരു പാട്ടുകാരനെയോര്ത്ത്, ഒരൊറ്റ സായഹ്നം മാത്രം നീണ്ട സൌഹൃദത്തിന്റെ ബാക്കിപത്രമായ്, വളരെ വൈകി ഒരു....
അനശ്വരത പോലുള്ള ബാദ്ധ്യതകളില്ലാത്ത പാട്ട് അതു പോലെ ഈ എഴുത്തും അഭിനന്ദനങ്ങള്‍
നന്നായി ഈ വഴി
നന്ദി മഹീ
അക്ബര്ബുക്സ്,
അവനവനോട് മത്സരിച്ച് തോറ്റവന് ഇനി ഏതു മത്സരത്തിലേയ്ക്ക് സൃഷ്ടികള്‍ അയക്കാന്‍...! ക്ഷമിക്കൂ..
പ്രമോദേ...., :)
അവന്
അനശ്വരത പോലുള്ള
ബാദ്ധ്യതകളോന്നുമില്ലെന്ന്. !!
ആ കാറ്റില്‍ വല്ലാത്തൊരു നീറ്റലുണ്ട്. വളരെ ഇഷ്ടമായി കവിത...
ഹായ് സുന്ദരം ........!
പാമരാ,
രണ്ട് ആശ്ചര്യചിഹ്നങ്ങളില് ഒന്ന് ഞാനെടുക്കും.പിന്നെ മടക്കി ചോദിച്ചാലും തരില്ല...:)
ജിതേന്ദ്രയ്ക്കും കലയ്ക്കും നന്ദി.
ബാദ്ധ്യതകളേതുമില്ലാത്ത ഏത് അഴിവിനേയും പോലെ സുന്ദരം ഈ സത്യവാങ്മൂലം.
ഞാന്‍ കുടുങ്ങി. നല്ല കാറ്റ്
ലാപുടയ്ക്കും, ലതീഷിനും നന്ദി.
Post a Comment