Wednesday, September 3, 2008

സമവാക്യം

പറ്റിപ്പോയ
അബദ്ധങ്ങളെക്കുറിച്ച്‌ പഠിക്കാന്‍
‍ചരിത്രം മതിയാവും.

വറ്റാത്ത അവയുടെ
ഒഴുക്കിനെ കുറിച്ച്‌ പഠിക്കാനാവട്ടെ
വര്‍ത്തമാനപത്രങ്ങള്‍ തന്നെ ധാരാളം.

പഠനങ്ങള്‍ക്ക്‌ വഴങ്ങാത്തയീ
വര്‍ത്തമാനചരിത്രം
ദഹനക്കേടായ്‌ വളരുന്നതിനെ
ആമാശയരോഗമെന്ന് വിളിക്കുമോ
അടിവയറിനിനിയും
കാണാതെ പഠിക്കുവാനുള്ള
ഏതെങ്കിലും ഒരു വിപ്ലവ സമവാക്യം..?

4 comments:

പാമരന്‍ said...

വിപ്ളവം സമവാക്യങ്ങളോടു പൊരുത്തപ്പെട്ടു തുടങ്ങിയില്ലേ..

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇന്നു സമവാക്യങ്ങള്‍ കലഹിക്കുകയല്ലേ,തങ്ങളുടെ സമത്വത്തിനുവേണ്ടി.
നല്ല കവിത

വിശാഖ് ശങ്കര്‍ said...

വിപ്ലവം തന്നെ ഒരു വായാടിത്തമാണെന്നല്ലേ പാമരാ പുത്തന്‍ സമവാക്യം...!
ജീതേന്ദ്രകുമാര്‍.., നന്ദി.

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.