ഫാനിന്റെ കീഴിലായ് പിടിച്ചിട്ട മേശയില്‍
ഉറപ്പുള്ളൊരു കയറുമായി വലിഞ്ഞുകയറി
ശ്രദ്ധാപൂര്‍വ്വം കുരുക്കുണ്ടാക്കി
കരുണയോടെ കഴുത്തിലണിഞ്ഞ്
താഴോട്ട് എടുത്തുചാടുമ്പോള്‍
കൂടെവന്ന കയറിന്റെ മറ്റേയറ്റം
മുഖത്തിട്ട പരിഹാസം പോലെ
അഴിഞ്ഞഴിഞ്ഞുവരുന്ന
ഈ കവിത പറയുന്നില്ലേ
കുരുക്കിന്റെ കൃത്യം നടുക്കായി
ഉചിതമായൊരു കുത്തിട്ട്
ജയിച്ചുതീര്‍ക്കാവുന്നൊരു കളി
പലവട്ടമായി തോറ്റുകൊണ്ടിരിക്കുന്ന
ഒരു ചൂതാടിയുടെ മുഖത്തെഴുത്തിനെപ്പറ്റി?
Wednesday, April 1, 2009
Subscribe to:
Post Comments (Atom)
7 comments:
ഒത്തിരിയുണ്ട് പറയാന്‍ ഈ കുഞ്ഞു കവിതയ്ക്ക്... ആശംസകള്‍..
എവിടെ കുത്തിയാലും ജയിക്കാത്ത ചില കളികള്‍ ചിന്തിപ്പിക്കുന്നു.
ഇഷ്ടമായി.
ഇഷ്ടായി....ഒരു പാട്...
പകല്ക്കിനാവന്, ചങ്കരന്, പുതുകവിത, എല്ലാവര്ക്കും നന്ദി.
എവിടെയാണ് കാണാറില്ലല്ലൊ മരണവുമായി ചൂതാടി കൊണ്ടിരിക്കയാണല്ലെ ?
ലളിതമായി ജയിക്കാവുന്ന കളികളിലൊക്കെ തോറ്റുപോകുന്നതല്ലെ യഥാർത്ഥത്തിൽ വിജയം?
നല്ല വിത
തന്റെ ബലത്തെ കുറ്റപ്പെടുത്താത്ത ഒരു ചൂതാടിയെയെങ്കിലും കണ്ടുമുട്ടിയല്ലോ എന്ന സമാധാനം കയറിനുമുണ്ടാകും.
ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കിയ ഈ കവിത നന്ന്.
അഭിവാദ്യങ്ങളോടെ
Post a Comment