ബസ് സ്റ്റാന്റില്‍
ആളൊഴിഞ്ഞൊരു മൂലയില്‍
സിഗരറ്റും കത്തിച്ച് ചുണ്ടില്‍ തിരുകി
ഇരുട്ടത്തിരുന്നങ്ങ് മയങ്ങിപ്പോയി
കാലത്ത്
വീണ്ടും തിരക്കായിത്തുടങ്ങിയപ്പോ
ഇരിപ്പിടമൊഴിവുണ്ടോന്ന് നോക്കിവന്ന
ആരോ ആണ് കണ്ടുപിടിച്ചത്
ഇരുന്നയിരുപ്പില്‍ എരിഞ്ഞുതീര്‍ന്നിട്ടും
ഉടഞ്ഞുവീഴാത്തൊരു മുഴുനീളനുടല്‍
ത്ഫൂ.......
ഒറ്റ ഊത്തിന് പറന്നുപോയി
5 comments:
ശക്തമായ ഊത്തു തന്നെ... :)
avasaanthe oothaano....
nalla kavitha.
വിശാഖ് നല്ല കവിത..
great one maashe.
ഒരു കാറ്റുപോലും വന്നില്ലേ
രാത്രിയിലാ വഴിയേ?
Post a Comment